Amos · ബൈബിൾ (മലയാളം)

Amos 4

1എളിയവരെ പീഡിപ്പിക്കുകയും ദരിദ്രന്മാരെ ഞെരുക്കുകയും 2 സ്വന്തം ഭർത്താക്കന്മാരോട്: 1 “കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ” എന്ന് പറയുകയും ചെയ്യുന്ന സ്ത്രീകളേ, 2 ശമര്യാപർവ്വതത്തിലെ ബാശാന്യ + 4:1 ബാശാന്യ ഊര്‍വ്വര ഭൂമിപശുക്കളേ, ഈ വചനം കേൾക്കുവിൻ. 1

2“ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും 2 നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും 1 പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്ക് വരും” 2 എന്ന് യഹോവയായ കർത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 1

3“അപ്പോൾ നിങ്ങൾ ഓരോരുത്തരും നേരെ 2 മുമ്പോട്ട് മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും 1 നിങ്ങളെ ഹെർമ്മോന്‍ + 4:3 ഹെർമ്മോന്‍ ജീര്‍ണ്ണാവശിഷ്ടങ്ങളുടെ സ്ഥലം പര്‍വ്വതത്തിലേക്കു എറിഞ്ഞുകളയുകയും ചെയ്യും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

4ബേഥേലിൽ ചെന്നു അതിക്രമം ചെയ്യുവിൻ; 2 ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിക്കുവിൻ; 1 രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളും 2 മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിൻ. 1

5“പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിക്കുവിൻ; 2 സ്വമേധാദാനങ്ങളെക്കുറിച്ച് ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; 1 ഇതല്ലയോ, യിസ്രായേൽ മക്കളേ, നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത്” 2 എന്ന് യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

6“നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാൻ 2 നിങ്ങൾക്ക് പല്ലിന്‍റെ വെടിപ്പും 1 എല്ലായിടങ്ങളിലും അപ്പത്തിന്‍റെ കുറവും വരുത്തിയിട്ടും 2 നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

7“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ 2 ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; 1 ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും 2 മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; 1 ഒരു വയലിൽ മഴ പെയ്തു; 2 മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി. 1

8രണ്ടോ മൂന്നോ പട്ടണങ്ങൾ വെള്ളം കുടിക്കുവാൻ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, 2 ദാഹം തീർന്നില്ലതാനും; 1 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

9“ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; 2 നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും 1 അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും 2 പലപ്പോഴും വെട്ടുക്കിളി തിന്നുകളഞ്ഞു; 1 എങ്കിലും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

10“ഈജിപ്റ്റിലെപ്പോലെ ഞാൻ മഹാവ്യാധി നിങ്ങളടെ ഇടയിൽ അയച്ച് 2 നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ട് കൊന്ന് 1 നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; 2 നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ 1 നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; 2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്കു തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

11“ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ 2 ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, 1 നിങ്ങൾ കത്തുന്ന തീയിൽനിന്ന് വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; 2 എന്നിട്ടും നിങ്ങൾ എന്നിലേയ്ക്ക് തിരിഞ്ഞില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

12“അതുകൊണ്ട് യിസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും; 2 യിസ്രായേലേ, ഞാൻ ഇത് നിന്നോട് ചെയ്യുവാൻ പോകുന്നതുകൊണ്ട് 2 നിന്‍റെ ദൈവത്തെ എതിരേല്ക്കുവാൻ ഒരുങ്ങിക്കൊള്ളുക.” 1

13“പർവ്വതങ്ങളെ നിർമ്മിക്കുകയും 2 കാറ്റിനെ സൃഷ്ടിക്കുകയും 2 മനുഷ്യനോട് അവന്‍റെ നിരൂപണം ഇന്നതെന്ന് അറിയിക്കുകയും 1 പ്രഭാതത്തെ അന്ധകാരമാക്കുകയും 2 ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; 2 സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവിടുത്തെ നാമം.”

← Amos 3Read In The App, Free →Amos 5 →

Study Amos 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789