Amos · ബൈബിൾ (മലയാളം)

Amos 2

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മോവാബിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവൻ ഏദോം രാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

2ഞാൻ മോവാബിൽ ഒരു തീ അയയ്ക്കും; 2 അത് കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; 1 മോവാബ് കലഹത്തോടും ആർപ്പോടും 2 കാഹളനാദത്തോടുംകൂടി മരിക്കും. 1

3ഞാൻ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്ന് ഛേദിച്ച്, 1 അതിന്‍റെ സകലപ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1 യെഹൂദാ

4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ യഹോവയുടെ ന്യായപ്രമാണം നിരസിക്കുകയും, 1 അവിടുത്തെ ചട്ടങ്ങൾ പ്രമാണിക്കാതെയിരിക്കുകയും, 2 അവരുടെ പൂര്‍വ്വ പിതാക്കന്മാർ പിന്തുടർന്നുപോന്ന 1 അവരുടെ വ്യാജമൂർത്തികൾ 2 അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

5ഞാൻ യെഹൂദായിൽ ഒരു തീ അയയ്ക്കും; 2 അത് യെരൂശലേമിലെ അരമനകൾ ദഹിപ്പിച്ചുകളയും.” 1 ഇസ്രായേലിനുള്ള ന്യായവിധി

6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ നീതിമാനെ പണത്തിനും 2 ദരിദ്രനെ ഒരു ജോടി ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കുകയാൽ തന്നെ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

7അവർ എളിയവരുടെ തലയിൽ മൺപൊടി കാണുവാൻ കാംക്ഷിക്കുകയും 2 സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു: 1 എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം 2 ഒരു പുരുഷനും അവന്‍റെ അപ്പനും 2 ഒരു യുവതിയുടെ അടുക്കൽ ചെല്ലുന്നു. 1

8അവർ ഏത് ബലിപീഠത്തിനരികത്തും 2 പണയം വാങ്ങിയ വസ്ത്രം വിരിച്ച് കിടന്നുറങ്ങുകയും 1 പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ 2 ദേവന്മാരുടെ ആലയത്തിൽവച്ച് കുടിക്കുകയും ചെയ്യുന്നു. 1

9ഞാൻ അമോര്യനെ അവരുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു; 2 അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരംപോലെയായിരുന്നു; 1 അവൻ കരുവേലകങ്ങൾപോലെ ശക്തിയുള്ളവനുമായിരുന്നു; 2 എങ്കിലും ഞാൻ മീതെ അവന്‍റെ ഫലവും 2 താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു. 1

10ഞാൻ നിങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, 2 അമോര്യന്‍റെ ദേശം കൈവശമാക്കേണ്ടതിന് 2 നിങ്ങളെ നാല്പത് വര്‍ഷം മരുഭൂമിയിൽക്കൂടി നടത്തി. 1

11ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും 2 നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; 1 അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽ മക്കളേ,” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

12എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിക്കുവാൻ കൊടുക്കുകയും 2 പ്രവാചകന്മാരോട്: ‘പ്രവചിക്കരുത്’ എന്നു കല്പിക്കുകയും ചെയ്തു. 1

13കറ്റ കയറ്റിയ വണ്ടി അമർത്തുന്നതുപോലെ 2 ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. 1

14അങ്ങനെ വേഗത്തിൽ ഓടുന്നവർക്ക് ശരണം നശിക്കും; 2 ബലവാന്‍റെ ശക്തി നിലനില്‍ക്കുകയില്ല; 2 വീരൻ തന്‍റെ ജീവനെ രക്ഷിക്കുകയില്ല; 1

15വില്ലാളി ഉറച്ചുനിൽക്കുകയില്ല; 2 വേഗത്തിൽ ഓടുന്നവൻ സ്വയം വിടുവിക്കുകയില്ല, 1 കുതിരപ്പുറത്തു കയറി ഓടുന്നവൻ 2 തന്‍റെ ജീവനെ രക്ഷിക്കുകയുമില്ല. 1

16വീരന്മാരിൽ ധൈര്യമേറിയവൻ 2 അന്നാളിൽ നഗ്നനായി ഓടിപ്പോകും” 2 എന്ന് യഹോവയുടെ അരുളപ്പാട്.

← Amos 1Read In The App, Free →Amos 3 →

Study Amos 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789