Amos 5
1യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ! 1
2യിസ്രായേൽകന്യക വീണിരിക്കുന്നു; 2 ഇനി എഴുന്നേൽക്കുകയും ഇല്ല; 1 അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; 2 അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.
3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യിസ്രായേൽഗൃഹത്തിൽ ആയിരംപേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; 2 നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും.”
4യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ. 1
5ബേഥേലിനെ അന്വേഷിക്കരുത്; 2 ഗില്ഗാലിലേയ്ക്ക് പോകരുത്; 1 ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; 2 ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; 2 ബെഥേൽ ശൂന്യമായിത്തീരും. 1
6നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ; 2 അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും 2 കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ 1 യോസേഫ്ഗൃഹത്തിൽ കടന്ന് 2 അതിനെ ദഹിപ്പിച്ചുകളയും. 1
7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും 2 നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ, 1
8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും 2 അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും 2 പകലിനെ രാത്രിയാക്കി തീർക്കുകയും 1 സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് 2 ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; 2 യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1
9അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം 2 ബലവാന്‍റെ മേൽ നാശം പെയ്യിക്കുന്നു. 1
10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും 2 പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. 1
11അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും 2 അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ 1 നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; 2 അതിൽ പാർക്കുകയില്ലതാനും; 1 നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; 2 അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും; 1
12നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും 2 ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, 1 നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും 2 നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു. 1
13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; 2 ഇത് ദുഷ്ക്കാലമല്ലോ; 1
14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല 2 നന്മ തന്നെ അന്വേഷിക്കുവിൻ; 1 അപ്പോൾ നിങ്ങൾ പറയുന്നതുപോലെ 2 സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും. 1
15നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച് 2 ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; 1 പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ 2 യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും.
16അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; 1 സകല വീഥികളിലും വിലാപം ഉണ്ടാകും; 2 എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; 1 അവർ കൃഷിക്കാരെ ദുഃഖിക്കുവാനും 2 വിലാപക്കാരെ വിലപിക്കുവാനും വിളിക്കും. 1
17ഞാൻ നിന്‍റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് 2 എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും” 2 എന്ന് യഹോവ അരുളിച്ചെയ്യുന്നു. 1
18യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! 2 യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! 2 അത് വെളിച്ചമല്ല ഇരുട്ടത്രേ. 1
19അത് ഒരുവൻ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി 2 കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും 1 വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ 2 സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു. 1
20യഹോവയുടെ ദിവസം വെളിച്ചമല്ല, 2 ഇരുൾ തന്നെയല്ലോ; 2 ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ. 1
21നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; 2 നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല. 1
22നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും 2 ഞാൻ പ്രസാദിക്കുകയില്ല; 1 തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ 2 ഞാൻ സ്വീകരിക്കുകയില്ല. 1
23നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്ന് നീക്കുക; 2 നിന്‍റെ വീണാനാദം ഞാൻ കേൾക്കുകയില്ല. 1
24എന്നാൽ ന്യായം വെള്ളംപോലെയും 2 നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ. 1
25യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് 2 നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? 1
26നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ 2 നക്ഷത്രദേവൻ കീയൂനെയും 1 നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും 2 നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും. 1
27ഞാൻ നിങ്ങളെ ദമസ്കൊസിന് അപ്പുറം 2 പ്രവാസത്തിലേക്കു പോകുമാറാക്കും” 1 എന്ന് യഹോവ അരുളിച്ചെയ്യുന്നു; 2 സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.