Micah · ബൈബിൾ (മലയാളം)

Micah 1

1യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 1 ശമര്യയിലെ ന്യായവിധി 1

2സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; 2 ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; 1 യഹോവയായ കർത്താവ്, 2 തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവ് തന്നെ, 2 നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 1

3യഹോവ തന്‍റെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ഇറങ്ങി 2 ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 1

4തീയുടെ മുമ്പിൽ മെഴുകുപോലെയും 2 മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും 1 പർവ്വതങ്ങൾ അവന്‍റെ കീഴിൽ ഉരുകുകയും 2 താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 1

5ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമംനിമിത്തവും 2 യിസ്രായേൽ ഗൃഹത്തിന്‍റെ പാപങ്ങൾനിമിത്തവുമാകുന്നു. 1 യാക്കോബിന്‍റെ അതിക്രമം എന്ത്? 2 ശമര്യയല്ലയോ? 1 യെഹൂദായുടെ പൂജാഗിരികൾ ഏവ? 2 യെരൂശലേം അല്ലയോ? 1

6അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, 2 മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; 1 ഞാൻ അതിന്‍റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും 2 അതിന്‍റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും. 1

7അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; 2 അതിന്‍റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; 1 അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; 2 വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; 2 അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. 1

8അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; 2 ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; 1 ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, 2 ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 1

9അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; 2 അത് യെഹൂദയോളം വന്ന്, 1 എന്‍റെ ജനത്തിന്‍റെ ഗോപുരമായ 2 യെരൂശലേമിനോളം എത്തിയിരിക്കുന്നു. 1

10അത് ഗത്തിൽ പ്രസ്താവിക്കരുത്; 2 ഒട്ടും കരയരുത്; 1 ബേത്ത്-അഫ്രയിൽ (പൊടിവീട്) 2 ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 1

11ശാഫീർ (അലങ്കാര) നഗരനിവാസികളേ, 2 ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; 1 സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; 2 ബേത്ത്-ഏസെലിന്‍റെ വിലാപം 2 നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 1

12യഹോവയുടെ പക്കൽനിന്ന് 2 യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ 1 മാരോത്ത് (കയ്പ്) നിവാസികൾ 2 നന്മയ്ക്കായി കാത്തു വിങ്ങിപ്പൊട്ടുന്നു. 1

13ലാക്കീശ് (ത്വരിത) നഗരനിവാസികളേ, 2 കുതിരകളെ രഥത്തിനു കെട്ടുവിൻ; 1 അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; 2 യിസ്രായേലിന്‍റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു. 1

14അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; 2 ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും. 1

15മാരേശാ (കൈവശം) നിവാസികളേ, 2 കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും; 1 യിസ്രായേലിന്‍റെ നായകന്മാര്‍ + 1:15 നായകന്മാര്‍ മഹത്തുക്കൾ 2 അദുല്ലാം വരെ പോകേണ്ടിവരും. 1

16നിന്‍റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം 2 നിന്നെത്തന്നെ ക്ഷൗരം ചെയ്തു മൊട്ടയാക്കുക; 1 കഴുകനെപ്പോലെ നിന്‍റെ കഷണ്ടിയെ വിസ്താരമാക്കുക; 2 അവർ നിന്നെ വിട്ട് പ്രവാസത്തിലേക്കു പോയല്ലോ.

← Jonah 4Read In The App, Free →Micah 2 →

Study Micah 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567