Micah · ബൈബിൾ (മലയാളം)

Micah 6

1യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ; 1 “നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; 2 കുന്നുകൾ നിന്‍റെ വാക്ക് കേൾക്കട്ടെ.” 1

2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, 2 യഹോവയുടെ വ്യവഹാരം കേൾക്കുവിൻ! 1 യഹോവയ്ക്ക് തന്‍റെ ജനത്തോട് 2 ഒരു വ്യവഹാരം ഉണ്ട്; 2 അവിടുന്ന് യിസ്രായേലിനോട് വാദിക്കും. 1

3“എന്‍റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു? 2 എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? 2 എനിക്ക് വിരോധമായി സാക്ഷീകരിക്കുക. 1

4ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്, 2 അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്, 1 മോശെയെയും അഹരോനെയും മിര്യാമിനെയും 2 നിന്‍റെ മുമ്പിൽ അയച്ചു. 1

5എന്‍റെ ജനമേ, നിങ്ങൾ യഹോവയുടെ 2 നീതിപ്രവൃത്തികളെ അറിയേണ്ടതിന്, 1 മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും, 2 ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും, 2 ശിത്തീം + 6:5 ശിത്തീം ശിത്തീം യോര്‍ദ്ദാന്റെ കിഴക്ക് ഭാഗത്തുള്ള അവസാനത്തെ യിസ്രായേല്യ പാളയമായിരുന്നു. മുതൽ ഗില്ഗാൽ + 6:5 ഗില്ഗാൽ ഗില്ഗാല്‍ വാഗ്ദത്തദേശത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ആദ്യത്തെ യിസ്രായേല്യ പാളയമായിരുന്നു. വരെ സംഭവിച്ചതും ഓർക്കുക.” 1

6യഹോവയുടെ സന്നിധിയിൽ ചെന്നു, 2 അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടതിന് 1 ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? 2 ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ് 1 പ്രായമുള്ള കാളക്കിടാക്കളോടും കൂടി 2 അവിടുത്തെ സന്നിധിയിൽ ചെല്ലണമോ? 1

7ആയിരം ആയിരം ആട്ടുകൊറ്റനിലും 2 പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? 1 എന്‍റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്‍റെ ആദ്യജാതനെയും, 2 ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കണമോ? 1

8മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു: 2 ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും 2 നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും 1 അല്ലാതെ എന്താകുന്നു 2 യഹോവ നിന്നോട് ചോദിക്കുന്നത്? 1 യിസ്രായേലിന്‍റെ കുറ്റവും ശിക്ഷയും 1

9കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്; 2 അങ്ങേയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു; 2 “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ.” 1

10ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും 2 ശാപകരമായ കള്ളയളവും ഉണ്ടോ? 1

11കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ 2 ഞാൻ നിർമ്മലനായി എണ്ണുമോ? 1

12അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു; 2 അതിന്‍റെ നിവാസികൾ വ്യാജം സംസാരിക്കുന്നു; 2 അവരുടെ നാവ് ചതിവുള്ളതു തന്നെ; 1

13“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും; 2 നിന്‍റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും + 6:13 ശൂന്യമാക്കും രോഗിയാക്കും. 1

14നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; 2 നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; 2 നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും. 1

15നീ വിതയ്ക്കും, കൊയ്യുകയില്ല; 2 നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; 2 മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും. 1

16ഞാൻ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും, 2 നിങ്ങൾ എന്‍റെ ജനത്തിന്‍റെ നിന്ദവഹിക്കേണ്ടതിനും, 1 ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്‍റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; 2 അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.”

← Micah 5Read In The App, Free →Micah 7 →

Study Micah 6

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567