Micah 2
1കിടക്കയിൽ നീതികേട് നിരൂപിച്ച് 2 തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! 1 അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് 2 പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു. 1
2അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു; 2 അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു; 1 അങ്ങനെ അവർ പുരുഷനെയും അവന്‍റെ ഭവനത്തെയും, 2 മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
3അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ഈ ജനത്തിന്‍റെ നേരെ അനർത്ഥം നിരൂപിക്കുന്നു; 2 അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല, 1 നിഗളത്തോടെ നടക്കുകയുമില്ല; 2 ഇത് ദുഷ്ക്കാലമല്ലയോ.” 1
4ആ നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും 2 ഒരു വിലാപം വിലപിക്കുകയും ചെയ്തു: 1 “നാം നശിച്ച്, നമുക്ക് പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു; 1 അവിടുന്ന് എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു; 2 അവിടുന്ന് അത് എന്‍റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു! 1 വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു” 2 എന്നു പറയും; 1
5അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻ 2 നിനക്ക് ആരും ഉണ്ടാകുകയില്ല. 1
6“പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു; 2 ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല; 2 അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല. 1
7“യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? 2 യഹോവ മുൻകോപിയോ? 1 അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ? 2 നേരായി നടക്കുന്നവന് എന്‍റെ വചനങ്ങൾ ഗുണകരമല്ലയോ? 1
8ഒടുവിൽ ഇതാ, എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; 2 യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ 2 വസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു. 1
9നിങ്ങൾ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ 2 അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; 1 അവരുടെ പൈതങ്ങളോട് നിങ്ങൾ 2 എന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.” 1
10“പുറപ്പെട്ടുപോകുവിൻ; 2 നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം 2 ഇത് നിങ്ങൾക്ക് വിശ്രാമസ്ഥലമല്ല.” 1
11വ്യാജാത്മാവിൽ നടക്കുന്ന ഒരുവൻ: 2 “ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോട് പ്രവചിക്കും” 1 എന്നിങ്ങനെ വ്യാജം പറഞ്ഞാൽ അവൻ 2 ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും. 1 വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു 1
12“യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും; 2 യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; 1 തൊഴുത്തിലെ ആടുകളെപ്പോലെ, 2 മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; 2 ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും. 1
13തകർക്കുന്നവൻ അവർക്ക് മുമ്പായി പുറപ്പെടുന്നു; 2 അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും; 1 അവരുടെ രാജാവ് അവർക്ക് മുമ്പായും 2 യഹോവ അവരുടെ നായകനായും നടക്കും.”