Micah · ബൈബിൾ (മലയാളം)

Micah 4

1വരും കാലങ്ങളില്‍ യഹോവയുടെ ആലയം ഉള്ള പർവ്വതം 2 പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും 1 കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; 2 ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും. 1

2അനേകം വംശങ്ങളും ചെന്നു: 2 “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും 2 യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; 1 അവിടുന്ന് നമുക്ക് തന്‍റെ വഴികളെ ഉപദേശിച്ചുതരുകയും 2 നാം അവന്‍റെ പാതകളിൽ നടക്കുകയും ചെയ്യും” 2 എന്നു പറയും. 1 സീയോനിൽനിന്ന് ഉപദേശവും 2 യെരൂശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. 1

3അവിടുന്ന് അനേകം ജനതകളുടെ ഇടയിൽ 2 ന്യായം വിധിക്കുകയും 1 ബഹുവംശങ്ങൾക്ക് ദൂരത്തോളം 2 വിധി കല്പിക്കുകയും ചെയ്യും; 1 അവർ തങ്ങളുടെ വാളുകളെ കലപ്പകളായും 2 കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; 1 ജനത ജനതക്കു നേരെ വാൾ ഓങ്ങുകയില്ല; 2 അവർ ഇനി യുദ്ധം അഭ്യസിക്കുകയുമില്ല. 1

4അവർ ഓരോരുത്തൻ സ്വന്തം മുന്തിരിവള്ളിയുടെ കീഴിലും 2 അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും; 1 ആരും അവരെ ഭയപ്പെടുത്തുകയില്ല; 2 സൈന്യങ്ങളുടെ യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു. 1

5സകലജനതകളും 2 തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; 1 നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ 2 എന്നും എന്നേക്കും നടക്കും. 1

6“ആ നാളിൽ മുടന്തിനടക്കുന്നതിനെ ഞാൻ ചേർത്തുകൊള്ളുകയും 2 ചിതറിപ്പോയതിനെയും ഞാൻ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കുകയും 1

7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കുകയും 2 അകന്നുപോയതിനെ മഹാജനതയാക്കുകയും 1 യഹോവ സീയോൻ പർവ്വതത്തിൽ 2 ഇന്നുമുതൽ എന്നെന്നേക്കും അവർക്ക് രാജാവായിരിക്കുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

8“നീയോ, ഏദെർ ഗോപുരമേ, 2 സീയോൻപുത്രിയുടെ ഗിരിയേ നിനക്കു വരും, 1 പൂർവ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, 2 നിനക്കു വരും.” 1 യഹോവയുടെ പദ്ധതി 1

9നീ ഇപ്പോൾ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? 2 നിന്‍റെ അകത്ത് രാജാവില്ലയോ? 1 നിന്‍റെ മന്ത്രി നശിച്ചുപോയോ? 2 ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്ക് വേദനപിടിക്കുന്നത് എന്ത്? 1

10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ 2 വേദനപ്പെട്ട് പ്രസവിക്കുക; 1 ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു 2 ബാബേലിലേക്കു പോകേണ്ടിവരും; 1 അവിടെവച്ച് നീ വിടുവിക്കപ്പെടും; 2 അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. 1

11‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് 2 അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന 2 അനേകജനതകൾ ഇപ്പോൾ നിനക്ക് വിരോധമായി കൂടിയിരിക്കുന്നു. 1

12എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; 2 അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; 1 കറ്റകൾ പോലെ അവിടുന്ന് 2 അവരെ കളത്തിൽ കൂട്ടുമല്ലോ. 1

13“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; 2 ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും 2 നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; 1 നീ അനേകജനതകളെ തകർത്തുകളയുകയും 2 അവരുടെ ലാഭം യഹോവയ്ക്കും 2 അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും 2 നിവേദിക്കുകയും ചെയ്യും.”

← Micah 3Read In The App, Free →Micah 5 →

Study Micah 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567