Micah · ബൈബിൾ (മലയാളം)

Micah 3

1എന്നാൽ ഞാൻ പറഞ്ഞത്: 1 “യാക്കോബിന്‍റെ തലവന്മാരും 2 യിസ്രായേൽ ഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ! 2 ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ? 1

2നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു; 2 നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും 1 മാംസം അവരുടെ അസ്ഥികളിൽനിന്നും 2 പറിച്ചുകളയുന്നു. 1

3നിങ്ങൾ എന്‍റെ ജനത്തിന്‍റെ മാംസം തിന്ന് 2 അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; 1 നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, 2 കലത്തിൽ ഇടുവാൻ എന്നപോലെയും 1 കുട്ടകത്തിനകത്തെ മാംസംപോലെയും 2 മുറിച്ചുകളയുന്നു. 1

4അന്ന് അവർ യഹോവയോടു നിലവിളിക്കും; 2 എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; 1 അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം 2 അവിടുന്ന് ആ കാലത്ത് തന്‍റെ മുഖം അവർക്ക് മറയ്ക്കും.” 1

5എന്‍റെ ജനത്തെ തെറ്റിച്ചുകളയുകയും 2 ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും 1 അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്‍റെ നേരെ 2 വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1

6“അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും 2 ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. 1 പ്രവാചകന്മാർക്ക് സൂര്യൻ അസ്തമിക്കുകയും 2 പകൽ ഇരുണ്ടുപോകുകയും ചെയ്യും. 1

7അപ്പോൾ ദർശകന്മാർ ലജ്ജിക്കും; 2 ലക്ഷണം പറയുന്നവർ നാണിക്കും; 1 ദൈവത്തിൽനിന്ന് മറുപടി ലഭിക്കായ്കകൊണ്ട് 2 അവർ എല്ലാവരും വായ് പൊത്തും.” 1

8എങ്കിലും യാക്കോബിനോട് അവന്‍റെ അതിക്രമവും 2 യിസ്രായേലിനോട് അവന്‍റെ പാപവും പ്രസ്താവിക്കേണ്ടതിന് 1 ഞാൻ യഹോവയുടെ ആത്മാവിനാൽ 2 ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു. 1

9യാക്കോബ് ഗൃഹത്തിന്‍റെ തലവന്മാരും 2 യിസ്രായേൽ ഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ. 1 ന്യായം വെറുക്കുകയും 2 നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്നു. 1

10അവർ സീയോനെ രക്തപാതകംകൊണ്ടും 2 യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു. 1

11അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; 2 അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; 1 അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; 2 എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: 1 “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? 2 അനർത്ഥം നമുക്കു വരുകയില്ല” 2 എന്നു പറയുന്നു. 1

12അതുകൊണ്ട് നിങ്ങളുടെ നിമിത്തം 2 സീയോനെ വയൽപോലെ ഉഴും; 1 യെരൂശലേം കല്ക്കുന്നുകളും 2 ആലയത്തിന്‍റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.

← Micah 2Read In The App, Free →Micah 4 →

Study Micah 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567