Micah · ബൈബിൾ (മലയാളം)

Micah 5

1ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, 2 പടക്കൂട്ടമായി കൂടുക; 1 അവൻ നമ്മുടെനേരെ അണിനിരത്തുന്നു; 2 യിസ്രായേലിന്‍റെ ന്യായാധിപതിയെ 2 അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു. 1

2നീയോ, ബേത്ലേഹേം എഫ്രാത്തേ, 2 നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും 1 യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ 2 എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; 1 അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും 2 പുരാതനമായതും തന്നെ. 1

3അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം 2 അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; 1 അവന്‍റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ 2 യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും. 1

4എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും 2 തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി 1 നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും; 2 അവർ നിർഭയം വസിക്കും; 2 അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ. 1

5അവിടുന്ന് സമാധാനമാകും; 2 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അരമനകളിൽ ചവിട്ടുമ്പോൾ 1 നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും 2 എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും. 1

6അവർ അശ്ശൂർദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽവച്ച് 2 നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; 1 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അതിരുകളിൽ ചവിട്ടുമ്പോൾ 2 അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും. 1

7യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ 2 യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, 1 മനുഷ്യനായി കാത്തുനിൽക്കുകയോ 2 മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ 2 പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും. 1

8യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, 2 അനേകവംശങ്ങളുടെ ഇടയിൽ തന്നെ, 1 കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും 2 ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; 1 അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; 2 വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല. 1

9നിന്‍റെ കൈ നിന്‍റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; 2 നിന്‍റെ സകലശത്രുക്കളും ഛേദിക്കപ്പെടും. 1

10“ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ 2 നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; 1 നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

11ഞാൻ നിന്‍റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും 2 നിന്‍റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും. 1

12ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; 2 ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല. 1

13ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും 2 നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; 2 നീ ഇനി നിന്‍റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല. 1

14ഞാൻ നിന്‍റെ അശേരാപ്രതിഷ്ഠകളെ 2 നിന്‍റെ നടുവിൽനിന്ന് പറിച്ചുകളയുകയും 2 നിന്‍റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1

15ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം 2 കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.

← Micah 4Read In The App, Free →Micah 6 →

Study Micah 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567