Song of Solomon · ബൈബിൾ (മലയാളം)

Song of Solomon 1

1ശലോമോന്‍റെ ഉത്തമഗീതം. 1 മണവാട്ടി 1

2നീ നിന്‍റെ + 1:2 നീ നിന്‍റെ അവന്‍ അവന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; 2 നിന്‍റെ പ്രേമം വീഞ്ഞിലും മേന്മയേറിയത്. 1

3നിന്‍റെ തൈലം സുഗന്ധം പരത്തുന്നു; 2 നിന്‍റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു; 2 അതുകൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു. 1

4നിന്‍റെ പിന്നാലെ എന്നെ കൊണ്ടുപോകുക; നാം ഓടിപ്പോകുക; 2 രാജാവ് എന്നെ പള്ളിയറയിലേക്ക് കൊണ്ടുവന്നിരിക്കുന്നു; 1 ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; 2 നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാൾ പ്രശംസിക്കും; 2 നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ. 1

5യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും 2 കേദാര്യ + 1:5 കേദാര്യ കേദാര്‍-അറേബ്യയുമായി ബന്ധപ്പെട്ടു കിടക്കുന്ന യിശ്മായേല്യഗോത്രങ്ങളില്‍ ഒന്ന്. അവര്‍ സാധാരണയായി കറുത്ത കൂടാരങ്ങളില്‍ ആണ് വസിച്ചിരുന്നത്. അതുകൊണ്ട് കേദാര്‍ എന്നാല്‍ യുവതിയായ സ്ത്രീയുടെ കറുത്ത തൊലി എന്നര്‍ത്ഥമാക്കുന്നു. ഉല്പത്തി 25:13, യെശയ്യാവ് 21:16-17, സങ്കീര്‍ത്തനം 120:5 നോക്കുക. കൂടാരങ്ങളെപ്പോലെയും 2 ശലോമോന്‍റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. 1

6എനിക്ക് ഇരുൾനിറം ആയതിനാലും, 1 ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്. 1 എന്‍റെ സഹോദരന്‍മാര്‍ എന്നോട് കോപിച്ചു, 2 എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി; 2 എന്‍റെ സ്വന്തം മുന്തിരിത്തോട്ടം + 1:6 മുന്തിരിത്തോട്ടം മുന്തിരിത്തോട്ടം എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് യുവതിയായ സ്ത്രീയെയാണ് ഞാൻ കാത്തിട്ടുമില്ല. 1

7എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരുക: 2 നീ ആടുകളെ മേയിക്കുന്നത് എവിടെ? 1 ഉച്ചയ്ക്ക് കിടത്തുന്നത് എവിടെ? 2 നിന്‍റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികിൽ 2 ഞാൻ അലഞ്ഞു തിരിയുന്നവളെപ്പോലെ + 1:7 അലഞ്ഞു തിരിയുന്നവളെപ്പോലെ ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്? 1 മണവാളൻ 1

8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ 2 ആടുകളുടെ കാൽച്ചുവട് പിന്തുടർന്ന് 1 ഇടയന്മാരുടെ കൂടാരങ്ങളുടെ അരികിൽ 2 നിന്‍റെ കുഞ്ഞാടുകളെ മേയിക്കുക. 1

9എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിന് കെട്ടുന്ന 2 പെൺകുതിരയോട് ഞാൻ നിന്നെ ഉപമിക്കുന്നു. 1

10നിന്‍റെ കവിൾത്തടങ്ങൾ രത്നാഭരണങ്ങൾകൊണ്ടും 2 നിന്‍റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു. 1

11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ 2 സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം. 1

12രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ + 1:12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ രാജാവ് തന്‍റെ കട്ടിലിന്‍മേല്‍ ഇരിക്കുമ്പോള്‍ 2 എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു. 1

13എന്‍റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ 2 കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു. 1

14എന്‍റെ പ്രിയൻ എനിക്ക് ഏൻഗെദി + 1:14 ഏൻഗെദി ഏൻ-ഗെദി ചാവുകടലിന്‍റെ തെക്ക്പടിഞ്ഞാറ് തീരങ്ങളില്‍ കാണപ്പെട്ടുവരുന്ന മരുപ്പച്ച. വെള്ളത്തിന്‍റെ ഉറവ് ഉള്ളതുകൊണ്ട് ഫലഭൂയിഷ്ടമായ ഒരു സ്ഥലമായിരുന്നു മുന്തിരിത്തോട്ടങ്ങളിലെ 2 മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു. 1

15എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; 2 നിന്‍റെ കണ്ണ് പ്രാവിന്‍റെ കണ്ണുപോലെ ഇരിക്കുന്നു. 1

16എന്‍റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; 2 നമ്മുടെ കിടക്കയും പച്ചയാകുന്നു. 1

17നമ്മുടെ വീടിന്‍റെ ഉത്തരം ദേവദാരുവും 2 കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

← Ecclesiastes 12Read In The App, Free →Song of Solomon 2 →

Study Song of Solomon 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678