Song of Solomon 4
1എന്‍റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; 2 നിന്‍റെ മൂടുപടത്തിൻ മദ്ധ്യേ നിന്‍റെ കണ്ണ് 1 പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; 2 നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ 2 കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. 1
2നിന്‍റെ പല്ല്, രോമം കത്രിച്ചിട്ട് കുളിച്ചു കയറി വരുന്ന 2 ആടുകളെപ്പോലെ ഇരിക്കുന്നു; 1 അവയിൽ ഒന്നും മച്ചിയായിരിക്കാതെ 2 എല്ലാം ഇരട്ട പ്രസവിക്കുന്നു. 1
3നിന്‍റെ അധരം കടുംചുവപ്പുനൂൽപോലെയും 2 നിന്‍റെ വായ് മനോഹരവും ആകുന്നു; 1 നിന്‍റെ ചെന്നികൾ നിന്‍റെ മൂടുപടത്തിനുള്ളിൽ 2 മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. 1
4നിന്‍റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം; 2 അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; 2 അവ ഒക്കെയും വീരന്മാരുടെ പരിച തന്നെ. 1
5നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന 2 ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്ക് സമം. 1
6വെയലാറി നിഴൽ കാണാതെയാകുവോളം 2 ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 1
7എന്‍റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; 2 നിന്നിൽ യാതൊരു ഊനവും ഇല്ല. 1
8കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി, 2 ലെബാനോനെ വിട്ട് എന്നോടുകൂടി വരിക; 1 അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും 2 സിംഹങ്ങളുടെ ഗുഹകളും 2 പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരുക + 4:8 വിട്ടു പോരുക താഴേക്ക് നോക്കുക. 1
9എന്‍റെ സഹോദരീ, എന്‍റെ കാന്തേ, 2 നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു; 1 ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും 2 നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു. 1
10എന്‍റെ സഹോദരീ, എന്‍റെ കാന്തേ, 2 നിന്‍റെ പ്രേമം എത്ര മനോഹരം! 1 വീഞ്ഞിനെക്കാൾ നിന്‍റെ പ്രേമവും 2 സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ 2 നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം! 1
11അല്ലയോ കാന്തേ, നിന്‍റെ അധരം തേൻകട്ട പൊഴിക്കുന്നു; 2 നിന്‍റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്; 2 നിന്‍റെ വസ്ത്രത്തിന്‍റെ സൗരഭ്യം ലെബാനോന്‍റെ സൗരഭ്യം പോലെ ഇരിക്കുന്നു. 1
12എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, 2 അടച്ചിരിക്കുന്ന ഒരു നീരുറവ്, 2 മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. 1
13നിന്‍റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; 2 മയിലാഞ്ചിയോടുകൂടി ജടാമാംസിയും, 1
14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, 2 സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, 2 മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ. 1
15നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും 2 ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. 1
16വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരിക; 2 എന്‍റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് 1 അതിന്മേൽ ഊതുക; 2 എന്‍റെ പ്രിയൻ തന്‍റെ തോട്ടത്തിൽ വന്ന് 2 അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.