Song of Solomon 5
1എന്‍റെ സഹോദരീ, എന്‍റെ കാന്തേ, 2 ഞാൻ എന്‍റെ തോട്ടത്തിൽ വന്നിരിക്കുന്നു; 1 ഞാൻ എന്‍റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; 2 ഞാൻ എന്‍റെ തേൻകട്ട തേനോടുകൂടി തിന്നും 1 എന്‍റെ വീഞ്ഞ് പാലോടുകൂടി കുടിച്ചും ഇരിക്കുന്നു; 2 സ്നേഹിതന്മാരേ, തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ! 1 ഗീതം നാല് 1 മണവാട്ടി 1
2ഞാൻ ഉറങ്ങുന്നു എങ്കിലും എന്‍റെ ഹൃദയം ഉണർന്നിരിക്കുന്നു. 2 വാതില്ക്കൽ മുട്ടുന്ന എന്‍റെ പ്രിയന്‍റെ സ്വരം: 1 മണവാളൻ 1 “എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, 2 എന്‍റെ പ്രാവേ, എന്‍റെ നിഷ്കളങ്കേ, തുറക്കുക; 1 എന്‍റെ ശിരസ്സ് മഞ്ഞുകൊണ്ടും 2 കുറുനിരകൾ രാത്രിയിൽ പെയ്യുന്ന മഞ്ഞുകൊണ്ടും നനഞ്ഞിരിക്കുന്നു.” 1 മണവാട്ടി 1
3എന്‍റെ അങ്കി ഞാൻ ഊരിയിരിക്കുന്നു; 2 അത് വീണ്ടും ധരിക്കുന്നത് എങ്ങനെ? 1 ഞാൻ കാലുകൾ കഴുകിയിരിക്കുന്നു; 2 അവയെ മലിനമാക്കുന്നത് എങ്ങനെ? 1
4എന്‍റെ പ്രിയൻ വാതില്പഴുതിൽ കൂടി കൈ നീട്ടി; 2 എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി. 1
5എന്‍റെ പ്രിയനു തുറക്കേണ്ടതിന് ഞാൻ എഴുന്നേറ്റു; 2 എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിൻ തൈലവും 2 വാതിൽപിടികളിന്മേൽ പൊഴിഞ്ഞു. 1
6ഞാൻ എന്‍റെ പ്രിയനു വേണ്ടി തുറന്നു 2 എന്‍റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; 1 അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; 2 ഞാൻ അന്വേഷിച്ചു; അവനെ കണ്ടില്ല; 2 ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല. 1
7നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; 2 അവർ എന്നെ അടിച്ച്, മുറിവേല്പിച്ചു; 2 മതിൽകാവല്ക്കാർ എന്‍റെ മൂടുപടം എടുത്തുകളഞ്ഞു. 1
8യെരൂശലേം പുത്രിമാരേ, നിങ്ങൾ എന്‍റെ പ്രിയനെ കണ്ടെങ്കിൽ 2 “ഞാൻ പ്രേമവിവശയായിരിക്കുന്നു എന്നു അവനെ അറിയിക്കേണം” 2 എന്നു ഞാൻ നിങ്ങളോട് ആണയിടുന്നു. 1 തോഴിമാർ 1
9സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, 2 നിന്‍റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? 1 നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിന് 2 നിന്‍റെ പ്രിയന് മറ്റു പ്രിയന്മാരെക്കാൾ എന്ത് വിശേഷതയുള്ളു? 1 മണവാട്ടി 1
10എന്‍റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ + 5:10 എന്‍റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ എന്‍റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, 2 പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ. 1
11അവന്‍റെ ശിരസ്സ് അതിവിശേഷമായ തങ്കം; 2 അവന്‍റെ കുറുനിരകൾ ചുരുണ്ടും 2 കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. 1
12അവന്‍റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം; 2 അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. 1
13അവന്‍റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും 2 നറുന്തൈകളുടെ വാരവും, 1 അവന്‍റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; 2 അത് മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; 1
14അവന്‍റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ; 2 അവന്‍റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. 1
15അവന്‍റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; 2 അവന്‍റെ രൂപം ലെബാനോനെപ്പോലെ, 2 ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു. 1
16അവന്‍റെ വായ് ഏറ്റവും മധുരമുള്ളത്; 2 അവൻ സർവ്വാംഗസുന്ദരൻ തന്നെ; 1 യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയൻ; 2 ഇവനത്രേ എന്‍റെ സ്നേഹിതൻ.