Song of Solomon 3
1രാത്രിസമയത്ത് എന്‍റെ കിടക്കയിൽ 2 ഞാൻ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; 2 ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 1
2ഞാൻ എഴുന്നേറ്റ് നഗരത്തിൽ സഞ്ചരിച്ചു; 2 “വീഥികളിലും വിശാലസ്ഥലങ്ങളിലും 1 എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും” എന്നു ഞാൻ പറഞ്ഞു; 2 ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും. 1
3നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാർ എന്നെ കണ്ടു; 2 “എന്‍റെ പ്രാണപ്രിയനെ കണ്ടുവോ” 2 എന്നു ഞാൻ അവരോട് ചോദിച്ചു. 1
4അവരെ വിട്ട് അല്പം മുന്നോട്ട് ചെന്നപ്പോൾ 2 ഞാൻ എന്‍റെ പ്രാണപ്രിയനെ കണ്ടു. 1 ഞാൻ അവനെ പിടിച്ച്, എന്‍റെ അമ്മയുടെ വീട്ടിലേക്കും 2 എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല. 1
5യെരൂശലേം പുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, 2 പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണർത്തുകയുമരുത്. 1 ഗീതം മൂന്ന് 1 മണവാട്ടി 1
6മൂറും കുന്തുരുക്കവും കൊണ്ടും 2 കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധചൂർണ്ണങ്ങൾകൊണ്ടും 1 പരിമളമാക്കപ്പെട്ട പുകത്തൂൺപോലെ 2 മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവൻ ആര്‍? 1
7ശലോമോന്‍റെ പല്ലക്ക് തന്നെ; 2 യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാർ അതിന്‍റെ ചുറ്റും ഉണ്ട്. 1
8അവരെല്ലാവരും വാളെടുത്ത യുദ്ധസമർത്ഥന്മാർ; 2 രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തൻ അരയ്ക്ക് വാൾ കെട്ടിയിരിക്കുന്നു. 1
9ശലോമോൻ രാജാവ് ലെബാനോനിലെ മരംകൊണ്ട് 2 തനിക്കു ഒരു പല്ലക്ക് ഉണ്ടാക്കി. 1
10അതിന്‍റെ തൂണുകൾ അവൻ വെള്ളികൊണ്ടും 2 ചാര് പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; 1 അതിന്‍റെ അന്തർഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് 2 ചിത്രലിഖിതമായിരിക്കുന്നു. 1
11സീയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു ചെന്നു 2 ശലോമോൻരാജാവിനെ അവന്‍റെ കല്യാണ ദിവസത്തിൽ, 1 അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തിൽ തന്നെ, 2 അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടി അവനെ കാണുവിൻ.