Song of Solomon 6
1സ്ത്രീകളിൽ അതിസുന്ദരിയായുള്ളവളേ, 2 നിന്‍റെ പ്രിയൻ എവിടെ പോയിരിക്കുന്നു? 1 നിന്‍റെ പ്രിയൻ ഏതു വഴിക്ക് തിരിഞ്ഞിരിക്കുന്നു? 2 ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം. 1 മണവാട്ടി 1
2തോട്ടങ്ങളിൽ മേയിക്കുവാനും 2 താമരപ്പൂക്കൾ പറിക്കുവാനും 1 എന്‍റെ പ്രിയൻ തന്‍റെ തോട്ടത്തിൽ 2 സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു. 1
3ഞാൻ എന്‍റെ പ്രിയനുള്ളവൾ; 2 എന്‍റെ പ്രിയൻ എനിക്കുള്ളവൻ; 2 അവൻ താമരകളുടെ ഇടയിൽ മേയ്ക്കുന്നു. 1 ഗീതം അഞ്ച് 1 മണവാളൻ 1
4എന്‍റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ; 2 യെരൂശലേംപോലെ മനോഹരി, 2 കൊടികളോടു കൂടിയ സൈന്യംപോലെ ഭയാവഹം. 1
5നിന്‍റെ കണ്ണ് എന്നിൽനിന്ന് തിരിക്കുക; 2 അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ 2 കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. 1
6നിന്‍റെ പല്ല് കുളിച്ച് കയറി വരുന്ന ആടുകളെപ്പോലെയിരിക്കുന്നു; 2 അവയിൽ ഒന്നും മച്ചിയായിരിക്കാതെ 2 എല്ലാം ഇരട്ട പ്രസവിക്കുന്നു. 1
7നിന്‍റെ ചെന്നികൾ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളിൽ 1 മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു. 1
8അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും 2 അസംഖ്യം കന്യകമാരും ഉണ്ടല്ലോ. 1
9എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുവൾ മാത്രം; 2 അവൾ തന്‍റെ അമ്മയ്ക്ക് ഏകപുത്രിയും 1 തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു; 2 കന്യകമാർ അവളെ കണ്ടു ‘ഭാഗ്യവതി’ എന്നു വാഴ്ത്തും; 2 രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും. 1
10അരുണോദയംപോലെ ശോഭയും 2 ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും 2 കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ? 1 മണവാട്ടി 1
11ഞാൻ തോട്ടിനരികിലുള്ള സസ്യങ്ങളെ കാണേണ്ടതിനും 2 മുന്തിരിവള്ളി തളിർക്കുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ 2 എന്നു നോക്കേണ്ടതിനും അക്രോത്ത്തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു. 1
12എന്‍റെ അഭിലാഷം ഹേതുവായി ഞാൻ അറിയാതെ 1 എന്‍റെ പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി. 1 തോഴിമാർ 1
13അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക; 2 മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ! 1 മണവാട്ടി 1 മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ 2 ശൂലേംകാരിയെ നിങ്ങൾ എന്തിന് മിഴിച്ചുനോക്കുന്നു?