Song of Solomon 8
1നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! 2 ഞാൻ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; 2 ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. 1
2അവള്‍ + 8:2 അവള്‍ നീ എനിക്ക് ഉപദേശം തരേണ്ടതിന് 2 ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; 1 സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിൻ ചാറും 2 ഞാൻ നിനക്കു കുടിക്കുവാൻ തരുമായിരുന്നു. 1
3അവന്‍റെ ഇടങ്കൈ എന്‍റെ തലയിൻ കീഴെ ഇരിക്കട്ടെ; 2 അവന്‍റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 1 മണവാളന്‍ 1
4യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം 2 അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് 2 എന്നു ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. 1 ഗീതം ആറ് 1 തോഴിമാർ 1
5മരുഭൂമിയിൽനിന്ന് തന്‍റെ പ്രിയന്‍റെ മേൽ 2 ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? 1 നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; 2 അവിടെവച്ചല്ലയോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; 2 അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. 1 മണവാട്ടി 1
6എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും 2 ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലും വച്ചുകൊള്ളേണമേ; 1 പ്രേമം മരണംപോലെ ബലമുള്ളതും 2 പത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു; 1 അതിന്‍റെ ജ്വലനം അഗ്നിജ്വലനവും 2 ഒരു ദിവ്യജ്വാലയും തന്നെ. 1
7ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; 2 നദികൾ അതിനെ മുക്കിക്കളയുകയില്ല. 1 ഒരുവൻ തന്‍റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും 2 പ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം + 8:7 അത് നിന്ദ്യമായേക്കാം അവൻ നിന്ദിതനായേക്കാം. 1
8നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; 2 അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; 1 നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ 2 നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? 1
9അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ 2 ഒരു വെള്ളിമകുടം പണിയാമായിരുന്നു; 1 ഒരു വാതിൽ എങ്കിൽ 2 ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. 1
10ഞാൻ മതിലും എന്‍റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; 2 എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു + 8:10 എന്‍റെ പ്രിയന്‍റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു ഞാന്‍ പ്രായപൂര്‍ത്തി ആയവളെന്നു പ്രിയന്‍ ചിന്തിക്കുന്നു. . 1 മണവാളന്‍ 1
11ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 2 ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; 1 അതിന്‍റെ പാട്ടമായിട്ട്, ഓരോ വ്യക്തിയും 2 ആയിരം പണം + 8:11 പണം ഒരു ഗ്രാമീണത്തൊഴിലാളിയുടെ ഒരു ദിവസത്തെ വേതനം വീതം കൊണ്ടുവരേണ്ടിയിരുന്നു. 1
12എന്‍റെ സ്വന്തം മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു; 2 ശലോമോനേ, നിനക്കു ആയിരവും 2 ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. 1
13ഉദ്യാനനിവാസിനിയേ, 2 സഖിമാർ നിന്‍റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; 2 അത് എന്നെയും കേൾപ്പിക്കേണമേ. 1 മണവാട്ടി 1
14എന്‍റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ 2 ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.