Song of Solomon 2
1ഞാൻ ശാരോനിലെ + 2:1 ശാരോനിലെ ശാരോന്‍ യിസ്രായേലിന്‍റെ ഒരു പ്രവിശ്യയും മധ്യധരണിതീരത്തോട് അടുത്തു കിടക്കുന്നതുമായ ഒരു സ്ഥലം. ഓക്ക്മരങ്ങളാല്‍ നിറയപ്പെട്ട പ്രദേശം. യെശയ്യാവു 35:2; 65:10 നോക്കുക. പനിനീർപുഷ്പവും 2 താഴ്വരകളിലെ താമരപ്പൂവും ആകുന്നു. 1 മണവാളൻ 1
2മുള്ളുകളുടെ ഇടയിൽ താമരപോലെ 2 കന്യകമാരുടെ ഇടയിൽ എന്‍റെ പ്രിയ ഇരിക്കുന്നു. 1 മണവാട്ടി 1
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ 2 യൗവനക്കാരുടെ ഇടയിൽ എന്‍റെ പ്രിയൻ ഇരിക്കുന്നു; 1 അതിന്‍റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; 2 അതിന്‍റെ പഴം എന്‍റെ നാവിന് മധുരമായിരുന്നു. 1
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; 2 എന്‍റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. 1
5ഞാൻ പ്രേമവിവശയായിരിക്കുകയാൽ 2 മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; 2 നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. 1
6അവന്‍റെ ഇടംകൈ എന്‍റെ തലയിൻ കീഴിൽ ഇരിക്കട്ടെ; 2 അവന്‍റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ. 1
7യെരൂശലേം പുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, 2 പ്രേമത്തിന് ഇഷ്ടമാകുവോളം 2 അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. 1 ഗീതം രണ്ട് 1 മണവാട്ടി 1
8അതാ, എന്‍റെ പ്രിയന്‍റെ സ്വരം! 2 അവൻ മലകളിന്മേൽ ചാടിയും 2 കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. 1
9എന്‍റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; 2 ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; 1 അവൻ കിളിവാതിലിലൂടെ നോക്കുന്നു; 2 അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. 1
10എന്‍റെ പ്രിയൻ എന്നോട് പറഞ്ഞത്: 2 “എന്‍റെ പ്രിയേ, എഴുന്നേല്ക്കുക; 2 എന്‍റെ സുന്ദരീ, വരിക. 1
11ശീതകാലം കഴിഞ്ഞു; 2 മഴയും മാറിപ്പോയല്ലോ. 1
12പുഷ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു; 2 വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; 2 കുറുപ്രാവിന്‍റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. 1
13അത്തിക്കായ്കൾ പഴുക്കുന്നു; 2 മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; 1 എന്‍റെ പ്രിയേ, എഴുന്നേല്ക്കുക; 2 എന്‍റെ സുന്ദരീ, വരിക. 1
14പാറയുടെ പിളർപ്പിലും 2 പർവ്വതച്ചരിവിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, 1 ഞാൻ നിന്‍റെ മുഖം ഒന്നു കാണട്ടെ; 2 നിന്‍റെ സ്വരം ഒന്നു കേൾക്കട്ടെ; 1 നിന്‍റെ സ്വരം ഇമ്പമുള്ളതും 2 മുഖം സൗന്ദര്യമുള്ളതും ആകുന്നു. 1
15ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ 2 മുന്തിരിവള്ളി നശിപ്പിക്കുന്ന 1 കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ + 2:15 ചെറുകുറുക്കന്മാരെത്തന്നെ യുവതിയായ സ്ത്രീയുടെ സ്നേഹം ലഭിക്കുവാന്‍ വേണ്ടി മത്സരിക്കുന്ന മറ്റ് ചെറുപ്പക്കാരെയാണ് ചെറു കുറുക്കന്മാര്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് 2 പിടിച്ചുതരുവിൻ.“ 1
16എന്‍റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; 2 അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. 1
17വെയിലാറി, നിഴൽ കാണാതെയാകുവോളം, 2 എന്‍റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ 2 ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക.