Song of Solomon 7
1അല്ലയോ പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്‍റെ കാൽ എത്ര മനോഹരം! 2 നിന്‍റെ ഉരുണ്ട നിതംബം സമർത്ഥനായ ശില്പിയുടെ പണിയായ ഭൂഷണം പോലെ ഇരിക്കുന്നു. 1
2നിന്‍റെ നാഭി, വൃത്താകാരമായ പാനപാത്രം പോലെയാകുന്നു; 2 അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; 1 നിന്‍റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന 2 ഗോതമ്പുകൂമ്പാരംപോലെ ആകുന്നു. 1
3നിന്‍റെ സ്തനം രണ്ടു മാൻകുട്ടികൾക്ക് സമം ഇരട്ടപിറന്ന കലമാനുകൾക്കു സമം. 1
4നിന്‍റെ കഴുത്ത് ദന്തഗോപുരംപോലെയും 2 നിന്‍റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലെ കുളങ്ങൾപോലെയും 1 നിന്‍റെ മൂക്ക് ദമാസ്കസിന് നേരെയുള്ള 2 ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു. 1
5നിന്‍റെ ശിരസ്സ് കർമ്മേൽപോലെയും 1 നിന്‍റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; 1 രാജാവ് നിന്‍റെ അളകങ്ങളാൽ ബദ്ധനായിരിക്കുന്നു. 1
6പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, 2 നീ എത്ര മനോഹരി! 1
7നിന്‍റെ ശരീരാകൃതി പനയോടും 2 നിന്‍റെ സ്തനങ്ങൾ മുന്തിരിക്കുലയോടും സദൃശം! 1
8“ഞാൻ പനമേൽ കയറും; 2 അതിന്‍റെ കുലകൾ പിടിക്കും” എന്നു ഞാൻ പറഞ്ഞു. 1 നിന്‍റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയും 2 നിന്‍റെ മൂക്കിന്‍റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. 1
9നിന്‍റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും 2 താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. + 7:9 നിന്‍റെ ചുംബനം അധരങ്ങളില്‍ക്കൂടിയും ദന്തങ്ങളില്‍ക്കൂടിയും താഴെക്കിറങ്ങുന്ന മേല്ത്തരമായ വീഞ്ഞ്. നിന്‍റെ അണ്ണാക്ക് മേല്ത്തരമായ വീഞ്ഞ് 1 മണവാട്ടി 1
10അത് എന്‍റെ പ്രിയന് മൃദുപാനമായി 2 അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു. 1
11ഞാൻ എന്‍റെ പ്രിയനുള്ളവൾ; 2 അവന്‍റെ ആഗ്രഹം എന്നോടാകുന്നു. 1
12പ്രിയാ, വരിക; നാം വെളിമ്പ്രദേശത്ത് പോകുക; 2 നമുക്ക് ഗ്രാമങ്ങളിൽ + 7:12 ഗ്രാമങ്ങളിൽ കാട്ടുപുഷ്പങ്ങള്‍ക്കിടയില്‍ ചെന്നു രാപാർക്കാം. 1 അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി 2 മുന്തിരിവള്ളി തളിർത്ത് പൂ വിടരുകയും 1 മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; 2 അവിടെവച്ച് ഞാൻ നിനക്കു എന്‍റെ പ്രേമം തരും. 1
13ദൂദായിപ്പഴം സുഗന്ധം വീശുന്നു; 2 നമ്മുടെ വാതില്ക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; 2 എന്‍റെ പ്രിയാ, ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.