Ezekiel 19
1നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്: 1
2“നിന്‍റെ അമ്മ ആരായിരുന്നു; 2 ഒരു സിംഹി തന്നെ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്ന് 2 തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി. 1
3അവൾ തന്‍റെ കുട്ടികളിൽ ഒന്നിനെ വളർത്തി; 2 അത് ഒരു ബാലസിംഹമായിത്തീർന്നു; 1 അത് ഇരതേടി പിടിക്കുവാൻ ശീലിച്ച്, 2 മനുഷ്യരെ തിന്നുകളഞ്ഞു. 1
4ജനതകൾ അവന്‍റെ വസ്തുത കേട്ടു; 2 അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; 1 അവർ അവനെ കൊളുത്തിട്ട് 2 മിസ്രയീമിലേക്കു കൊണ്ടുപോയി. 1
5എന്നാൽ അവൾ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ആശയ്ക്ക് ഭംഗംവന്നു 2 എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ബാലസിംഹമാക്കി. 1
6അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ച് 2 ബാലസിംഹമായിത്തീർന്നു; 1 ഇര തേടിപ്പിടിക്കുവാൻ ശീലിച്ച്, 2 മനുഷ്യരെ തിന്നുകളഞ്ഞു. 1
7അവൻ അവരുടെ രാജധാനികളെ അറിഞ്ഞ്, 2 അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; 1 അവന്‍റെ ഗർജ്ജനം ഹേതുവായി 2 ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി. 1
8അപ്പോൾ ജനതകൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് 2 അവന്‍റെനേരെ വന്ന് അവന്‍റെമേൽ വലവീശി; 2 അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. 1
9അവർ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി 2 ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി; 1 ഇനി അവന്‍റെ നാദം യിസ്രായേൽ പർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന് 2 അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി. 1
10നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന 2 മുന്തിരിവള്ളിപോലെയാകുന്നു; 1 വളരെ വെള്ളം ഉള്ളതുകൊണ്ട് 2 അത് ഫലപ്രദവും തഴച്ചതുമായിരുന്നു. 1
11അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; 2 അത് തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; 1 അത് പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും 2 പ്രസിദ്ധമായിരുന്നു. 1
12എന്നാൽ അതിനെ ക്രോധത്തോടെ പറിച്ച് നിലത്തു തള്ളിയിട്ടു; 2 കിഴക്കൻകാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; 1 അതിന്‍റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞ് ഉണങ്ങിപ്പോയി, 2 തീ അതിനെ ദഹിപ്പിച്ചുകളഞ്ഞു. 1
13ഇപ്പോൾ അതിനെ മരുഭൂമിയിൽ 2 ഉണങ്ങി വരണ്ട നിലത്തു നട്ടിരിക്കുന്നു. 1
14അതിന്‍റെ കൊമ്പുകളിലെ ഒരു ശാഖയിൽനിന്ന് തീ പുറപ്പെട്ടു 2 അതിന്‍റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; 1 അതുകൊണ്ട് ആധിപത്യത്തിൻ്റെ ചെങ്കോലായിരിക്കുവാൻ തക്ക 2 ബലമുള്ള കോൽ അതിൽ നിന്നെടുക്കുവാൻ ഇല്ലാതെപോയി. ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.