Ezekiel · ബൈബിൾ (മലയാളം)

Ezekiel 32

1ബാബിലോന്യ പ്രവാസത്തിന്‍റെ പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം കഴിച്ച് അവനോട് പറയേണ്ടത്: 1 ‘ജനതകളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; 2 നീ കടലിലെ നക്രംപോലെ ആയിരുന്നു; 1 നീ നദികളിൽ ചാടി കാൽ കൊണ്ടു വെള്ളം കലക്കി 2 നദികളെ മലിനമാക്കിക്കളഞ്ഞു.’ 1

3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ അനേകം ജനതകളുടെ കൂട്ടത്തെക്കൊണ്ട് 2 നിന്‍റെമേൽ എന്‍റെ വല വീശിക്കും; 2 എന്‍റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും; 1

4ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; 2 നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; 1 ആകാശത്തിലെ പറവകളെയെല്ലാം നിന്‍റെമേൽ ഇരിക്കുമാറാക്കും; 2 സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, 2 അവയ്ക്ക് തൃപ്തി വരുത്തും. 1

5ഞാൻ നിന്‍റെ മാംസം പർവ്വതങ്ങളിന്മേൽ കൂട്ടി, 2 നിന്‍റെ ശരീരാവശിഷ്ടംകൊണ്ട് താഴ്വരകൾ നിറയ്ക്കും. 1

6ഞാൻ കരകളെല്ലാം നിന്‍റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; 2 നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും. 1

7നിന്‍റെ വെളിച്ചം കെടുത്തിക്കളയുമ്പോൾ 2 ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; 1 ഞാൻ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; 2 ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല. 1

8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയെല്ലാം 2 നിന്‍റെ നിമിത്തം ഞാൻ ഇരുളടഞ്ഞവയാക്കുകയും, 1 നിന്‍റെ ദേശത്ത് അന്ധകാരം വരുത്തുകയും ചെയ്യും” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

9നിന്‍റെ നാശം ജനതകളുടെ ഇടയിലും 2 നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ 2 ഞാൻ അനേകം ജനതകളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും. 1

10ഞാൻ അനേകം ജനതകളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; 2 അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്‍റെ വാൾ വീശുമ്പോൾ, 1 അവർ നിന്‍റെ നിമിത്തം അത്യന്തം പേടിച്ചുപോകും; 2 നിന്‍റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും 2 അവരവരുടെ പ്രാണനെ ഓർത്തു നിമിഷംതോറും വിറയ്ക്കും.” 1

11യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽരാജാവിന്‍റെ വാൾ നിന്‍റെനേരെ വരും. 1

12വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; 2 അവരെല്ലാവരും ജനതകളിൽവച്ച് ഉഗ്രന്മാർ; 1 അവർ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; 2 അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും. 1

13സമൃദ്ധമായ ജലാശയത്തിനരികെനിന്നു 2 ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; 1 ഇനി മേൽ മനുഷ്യന്‍റെ കാൽ അതിനെ കലക്കുകയില്ല; 2 മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല. 1

14ആ കാലത്ത് അവരുടെ വെള്ളം തെളിമയുള്ളതാക്കി, 2 ഞാൻ അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1

15“ഞാൻ മിസ്രയീമിനെ പാഴാക്കി, ദേശം ശൂന്യമാക്കി, 2 അതിലുള്ളതെല്ലാം ഇല്ലാതാകുമ്പോഴും, 1 ഞാൻ അതിലെ നിവാസികളെയെല്ലാം നശിപ്പിക്കുമ്പോഴും, 2 ഞാൻ യഹോവ എന്നു അവർ അറിയും.

16അവർ അതിനെക്കുറിച്ച് വിലപിക്കുന്ന വിലാപം ഇതത്രേ; ജനതകളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിങ്കലും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1 മിസ്രയീമിന്‍റെ പതനം

17പന്ത്രണ്ടാം ആണ്ട്, അതേ മാസം, പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

18“മനുഷ്യപുത്രാ, നീ മിസ്രയീമിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.

19സൗന്ദര്യത്തിൽ നീ ആരെക്കാൾ മെച്ചപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്ന് അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കുക.

20വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും; വാൾ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്‍റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിൻ.

21വീരന്മാരിൽ ബലവാന്മാരായവർ അവന്‍റെ സഹായികളോടുകൂടെ പാതാളത്തിന്‍റെ നടുവിൽനിന്ന് അവനോട് സംസാരിക്കും; അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവർ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.

22അവിടെ അശ്ശൂരും അതിന്‍റെ സർവ്വസമൂഹവും ഉണ്ട്; അവന്‍റെ ശവക്കുഴികൾ അവന്‍റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണവർ തന്നെ.

23അവരുടെ ശവക്കുഴികൾ പാതാളത്തിന്‍റെ ഏറ്റവും അടിയിൽ സ്ഥിതിചെയ്യുന്നു; അതിന്‍റെ സമൂഹം അതിന്‍റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ, അവരെല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണിരിക്കുന്നു.

24അവിടെ ഏലാമും അതിന്‍റെ സകലപുരുഷാരവും അതിന്‍റെ ശവക്കുഴിയുടെ ചുറ്റും ഉണ്ട്; അവർ എല്ലാവരും വാളാൽ കൊല്ലപ്പെട്ടവരായി വീണ്, അഗ്രചർമ്മികളായി, ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തി; ഇപ്പോൾ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവർ ലജ്ജ വഹിക്കുന്നു.

25കൊല്ലപ്പെട്ടവരുടെ മദ്ധ്യേ അവർ അതിനും അതിന്‍റെ സകലപുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്‍റെ ശവക്കുഴികൾ അതിന്‍റെ ചുറ്റും ഇരിക്കുന്നു; അവരെല്ലാവരും അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവർ ഭീതി പരത്തിയിരിക്കുകയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; കൊല്ലപ്പെട്ടവരുടെ മദ്ധ്യത്തിൽ അത് കിടക്കുന്നു.

26അവിടെ മേശെക്കും തൂബലും അതിന്‍റെ സകലപുരുഷാരവും ഉണ്ട്; അതിന്‍റെ ശവക്കുഴികൾ അതിന്‍റെ ചുറ്റും സ്ഥിതിചെയ്യുന്നു; അവർ ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തിയിരിക്കുകയാൽ അവരെല്ലാം അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടിരിക്കുന്നു.

27അവർ ജീവനുള്ളവരുടെ ദേശത്ത് വീരന്മാർക്കു ഭീതി ആയിരുന്നതുകൊണ്ട്, അവരുടെ അകൃത്യങ്ങൾ അസ്ഥികളിന്മേൽ ചുമന്നും, അവരുടെ വാളുകൾ തലയ്ക്കു കീഴിൽ വച്ചുംകൊണ്ട്, അഗ്രചർമ്മികളിൽ പട്ടുപോയ വീരന്മാരായി യുദ്ധായുധങ്ങളോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?

28”നീയോ, അഗ്രചർമ്മികളുടെ കൂട്ടത്തിൽ തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും ചെയ്യും.

29”അവിടെ ഏദോമും അതിന്‍റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ട്; അവർ അവരുടെ വല്ലഭത്വത്തിൽ വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവർ അഗ്രചർമ്മികളോടും, കുഴിയിൽ ഇറങ്ങുന്നവരോടും കൂടി കിടക്കുന്നു.

30”അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും കൊല്ലപ്പെട്ടവരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവർ അവരുടെ ആധിപത്യം മൂലം പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവർ അഗ്രചർമ്മികളായി വാളാൽ കൊല്ലപ്പെട്ടവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുകയും ചെയ്യുന്നു.

31”അവരെ ഫറവോൻ കണ്ടു തന്‍റെ സകലപുരുഷാരത്തെയും കുറിച്ച് ആശ്വസിക്കും; ഫറവോനും അവന്‍റെ സകലസൈന്യവും വാളാൽ കൊല്ലപ്പെട്ടവരായിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.

32“ഞാനല്ലയോ അവന്‍റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്‍റെ പുരുഷാരമെല്ലാം വാളാൽ കൊല്ലപ്പെട്ടവരോടുകൂടി അഗ്രചർമ്മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

← Ezekiel 31Read In The App, Free →Ezekiel 33 →

Study Ezekiel 32

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748