Ezekiel · ബൈബിൾ (മലയാളം)

Ezekiel 29

1ബാബിലോന്യ പ്രവാസത്തിന്‍റെ പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോന്‍റെനേരെ മുഖംതിരിച്ച് അവനും എല്ലാ മിസ്രയീമിനും എതിരായി പ്രവചിച്ചു പറയേണ്ടത് എന്തെന്നാൽ:

3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മിസ്രയീം രാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്: 2 ‘ഈ നദി എനിക്കുള്ളതാകുന്നു; 1 ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, 2 ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 1

4ഞാൻ നിന്‍റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി, 2 നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലിൽ പറ്റുമാറാക്കും; 1 നിന്നെ നിന്‍റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; 2 നിന്‍റെ നദികളിലെ മത്സ്യം എല്ലാം നിന്‍റെ ചെതുമ്പലിൽ പറ്റിയിരിക്കും. 1

5ഞാൻ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെ എല്ലാം മരുഭൂമിയിൽ എറിഞ്ഞുകളയും; 2 നീ വെളിമ്പ്രദേശത്തു വീഴും; 1 ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല; 2 ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.

6മിസ്രയീം നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു + 29:6 ഞാങ്ങണവടിഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്നു അവരെല്ലം അറിയും.

7അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി.”

8അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.

9മിസ്രയീം പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്നു അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്നു അവൻ പറഞ്ഞുവല്ലോ.

10അതുകൊണ്ട് ഞാൻ നിനക്കും നിന്‍റെ നദികൾക്കും വിരോധമായിരുന്ന് മിസ്രയീമിലെ സെവേനെഗോപുരം മുതൽ കൂശിന്‍റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.

11മനുഷ്യന്‍റെ കാൽ അതിൽകൂടി കടന്നുപോകുകയില്ല; മൃഗത്തിന്‍റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.

12ഞാൻ മിസ്രയീമിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു വർഷത്തേക്ക് ശൂന്യമായിരിക്കും; ഞാൻ മിസ്രയീം നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.”

13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാല്പതു വര്‍ഷം കഴിഞ്ഞിട്ട് ഞാൻ മിസ്രയീം നിവാസികളെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളിൽനിന്ന് ശേഖരിക്കും.

14ഞാൻ മിസ്രയീമിന്‍റെ പ്രവാസം മാറ്റി, അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്ക് മടക്കിവരുത്തും; അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.

15അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും.

16യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്നു അവർ അറിയും.” 1 നെബൂഖദ്നേസരിനുള്ള പ്രതിഫലം

17ബാബിലോന്യ പ്രവാസത്തിന്‍റെ ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:

18“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്‍റെ നേരെ തന്‍റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്തവേലയ്ക്കു അവനോ അവന്‍റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.”

19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മിസ്രയീമിനെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ട് കവർച്ച ചെയ്യും; അത് അവന്‍റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.

20ഞാൻ അവന്, അവൻ ചെയ്തവേലയ്ക്കു പ്രതിഫലമായി മിസ്രയീമിനെ കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലയോ പ്രവർത്തിച്ചത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

21“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പ് മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്കു തുറന്ന വായ് നല്കും; ഞാൻ യഹോവ എന്നു അവർ അറിയും.”

← Ezekiel 28Read In The App, Free →Ezekiel 30 →

Study Ezekiel 29

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748