Ezekiel · ബൈബിൾ (മലയാളം)

Ezekiel 7

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2“മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 ‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്‍റെ നാലുഭാഗത്തും 2 അവസാനം വന്നെത്തിയിരിക്കുന്നു! 1

3ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു; 2 ഞാൻ എന്‍റെ കോപം നിന്‍റെമേൽ അയച്ച് 1 നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് 2 നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും. 1

4എന്‍റെ കണ്ണ് നിന്നെ ആദരിക്കാതെയും 2 ഞാൻ കരുണ കാണിക്കാതെയും 1 നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും; 2 നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; 2 ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.” 1

5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു! 1

6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! 2 അത് നിന്‍റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു. 1

7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു; 2 കാലമായി, സമയം അടുത്തു; 2 മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്‍റെ ആർപ്പുവിളിയല്ല. 1

8ഇപ്പോൾ ഞാൻ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന്, 2 എന്‍റെ കോപം നിന്നിൽ നിവർത്തിക്കും; 1 ഞാൻ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച് 2 നിന്‍റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.

9എന്‍റെ കണ്ണ് ആദരിക്കാതെയും 2 ഞാൻ കരുണ കാണിക്കാതെയും 1 നിന്‍റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും; 2 നിന്‍റെ മ്ലേച്ഛതകൾ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; 2 യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും. 1

10“ഇതാ, നാൾ; ഇതാ, അത് വരുന്നു; 2 നിന്‍റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു; 2 വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു. 1

11സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു; 2 അവരിലോ അവരുടെ കോലാഹലത്തിലോ 2 അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല; 2 അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല. 1

12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു; 2 അതിന്‍റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ 2 വാങ്ങുന്നവൻ സന്തോഷിക്കുകയും വില്‍ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.

13“അവർ ജീവിച്ചിരുന്നാലും വില്‍ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്‍റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല. 1

14“അവർ കാഹളം ഊതി സകലവും ഒരുക്കുന്നു; 2 എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ 2 ആരും യുദ്ധത്തിനു പോകുന്നില്ല, 1

15പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും; 2 വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും; 2 പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും. 1

16എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും 2 ഓരോരുത്തനും അവനവന്‍റെ അകൃത്യത്തെക്കുറിച്ച് 1 താഴ്വരകളിലെ പ്രാവുകളെപ്പോലെ 2 മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും. 1

17എല്ലാകൈകളും തളരും; 2 എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും. 1

18അവർ രട്ടുടുക്കും; 2 ഭീതി അവരെ മൂടും; 1 സകലമുഖങ്ങളിലും ലജ്ജയും 2 എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. 1

19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; 2 പൊന്ന് അവർക്ക് മലമായി തോന്നും; 1 അവരുടെ വെള്ളിക്കും പൊന്നിനും 2 യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല; 1 അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല, 2 അവരുടെ വയറ് നിറയുകയും ഇല്ല; 2 അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ. 1

20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു; 2 അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു. 1

21ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും 2 ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും; 2 അവർ അത് അശുദ്ധമാക്കും. 1

22ഞാൻ എന്‍റെ മുഖം അവരിൽ നിന്നു തിരിക്കും. 2 അവർ എന്‍റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും; 2 കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും. 1

23“ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ 2 നീ ഒരു ചങ്ങല ഉണ്ടാക്കുക. 1

24ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; 2 അവർ അവരുടെ വീടുകൾ കൈവശമാക്കും; 1 ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; 2 അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും. 1

25നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; 2 എന്നാൽ അത് ഇല്ലാതെ ഇരിക്കും. 1

26അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും; 2 അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും; 1 എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും 2 മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും. 1

27രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും; 2 ദേശത്തെ ജനത്തിന്‍റെ കൈകൾ വിറയ്ക്കും; 1 ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; 2 അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും; 2 ഞാൻ യഹോവ എന്നു അവർ അറിയും.“

← Ezekiel 6Read In The App, Free →Ezekiel 8 →

Study Ezekiel 7

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748