Ezekiel 30
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയ്യോ, കഷ്ടദിവസം!” എന്നു വിലപിക്കുവിൻ. 1
3“നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! 2 അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും. 1
4മിസ്രയീമിന്‍റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും 2 മിസ്രയീമിൽ നിഹതന്മാർ വീഴുകയും 1 അവർ അതിലെ ജനത്തെ + 30:4 ജനത്തെ സമ്പത്ത് അപഹരിക്കുകയും 2 അതിന്‍റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും. 1
5കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും 2 കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.” 1
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “മിസ്രയീമിനെ താങ്ങുന്നവർ വീഴും; 2 അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; 1 സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1
7അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും; 2 അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും. 1
8ഞാൻ മിസ്രയീമിനു തീ വച്ചിട്ട്, 2 അതിന്‍റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ 2 ഞാൻ യഹോവയെന്ന് അവർ അറിയും.
9ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു.” 1
10യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കയ്യാൽ 2 മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതെയാകും. 1
11ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും 2 അവനോടുകൂടെ ജനതകളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; 1 അവർ മിസ്രയീമിന്‍റെ നേരെ വാൾ ഊരി 2 ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. 1
12ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; 2 ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കയ്യാൽ ശൂന്യമാക്കും; 2 യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.” 1
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; 1 ഇനി മിസ്രയീമിൽ നിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല; 2 ഞാൻ മിസ്രയീമിൽ ഭയം വരുത്തും. 1
14ഞാൻ പത്രോസിനെ ശൂന്യമാക്കും; 2 സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും. 1
15മിസ്രയീമിന്‍റെ കോട്ടയായ സീനിൽ ഞാൻ എന്‍റെ ക്രോധം പകരും; 2 ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും. 1
16ഞാൻ മിസ്രയീമിനു തീ വയ്ക്കും; 2 സീൻ അതിവേദനയിൽ ആകും; 1 നോവ് പിളർന്നുപോകും; 2 നോഫ് നിരന്തരം ദുരിതത്തിലാകും. 1
17ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; 2 ആ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും. 1
18ഞാൻ മിസ്രയീമിന്‍റെ നുകം ഒടിച്ച് അവളുടെ ബലത്തിന്‍റെ പ്രതാപം ഇല്ലാതാക്കുമ്പോൾ 2 തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; 1 അവളെ ഒരു മേഘം മൂടും; 2 അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. 1
19ഇങ്ങനെ ഞാൻ മിസ്രയീമിൽ ന്യായവിധികൾ നടത്തും; 2 ഞാൻ യഹോവ എന്നു അവർ അറിയും.” 1 ഫറവോന്‍റെ കൈകൾ തകർക്കപ്പെടുന്നു
20പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ:
21“മനുഷ്യപുത്രാ, മിസ്രയീം രാജാവായ ഫറവോന്‍റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അത് വാൾ പിടിക്കുവാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്ന് വച്ചുകെട്ടുകയില്ല, ചികിത്സ ചെയ്യുകയുമില്ല.”
22അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ മിസ്രയീം രാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്‍റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; ഞാൻ അവന്‍റെ കൈയിൽനിന്നു വാൾ വീഴ്ത്തികളയുകയും ചെയ്യും.
23ഞാൻ മിസ്രയീമ്യരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.
24ഞാൻ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തി എന്‍റെ വാൾ അവന്‍റെ കയ്യിൽ കൊടുക്കും; ഫറവോന്‍റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്‍റെ മുമ്പിൽ ഞരങ്ങും.
25ഇങ്ങനെ ഞാൻ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്‍റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്‍റെ വാൾ ബാബേൽരാജാവിന്‍റെ കയ്യിൽ കൊടുത്തിട്ട്, അവൻ അതിനെ മിസ്രയീമിന്‍റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും.
26ഞാൻ മിസ്രയീമ്യരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്നു അവർ അറിയും.”