Isaiah · ബൈബിൾ (മലയാളം)

Isaiah 1

1ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നിവരുടെ വാഴ്ചയുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം. 1 മത്സരിക്കുന്ന ഒരു ജനത 1

2ആകാശമേ, കേൾക്കുക; ഭൂമിയേ, ചെവിതരുക; 2 യഹോവ അരുളിച്ചെയ്യുന്നു: 1 “ഞാൻ മക്കളെ പോറ്റിവളർത്തി; 2 അവരോ എന്നോട് മത്സരിച്ചിരിക്കുന്നു. 1

3കാള തന്‍റെ ഉടയവനെയും 2 കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; 1 യിസ്രായേലോ അറിയുന്നില്ല; 2 എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.” 1

4അയ്യോ പാപമുള്ള ജനത! 2 അകൃത്യഭാരം ചുമക്കുന്ന ജനം! 1 ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! 2 വഷളായി നടക്കുന്ന മക്കൾ! 1 അവർ യഹോവയെ ഉപേക്ഷിച്ചു 2 യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു 2 പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. 1

5ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? 2 നിങ്ങൾ അധികം അധികം പിന്മാറുകയേയുള്ളു; 1 തല മുഴുവനും ദീനവും 2 ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. 1

6ഉള്ളങ്കാല്‍ മുതൽ ഉച്ചിവരെ ഒരു സുഖവും ഇല്ല; 2 മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; 1 അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, 2 എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല. 1

7നിങ്ങളുടെ ദേശം ശൂന്യമായി 2 നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; 1 നിങ്ങൾ കാൺകെ അന്യജാതിക്കാർ 1 നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; 1 അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ 2 ശൂന്യമായിരിക്കുന്നു. 1

8സീയോൻപുത്രി + 1:8 സീയോൻപുത്രി യെരൂശലേം പട്ടണം, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും 2 വെള്ളരിത്തോട്ടത്തിലെ മാടംപോലെയും 1 ഉപരോധിച്ച പട്ടണംപോലെയും 2 ശേഷിച്ചിരിക്കുന്നു. 1

9സൈന്യങ്ങളുടെ യഹോവ 2 നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ 1 നാം സൊദോംപോലെ ആകുമായിരുന്നു; 2 ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. 1

10സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്ളുവിൻ. 1

11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും 2 തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; 1 കാളകളുടെയോ കുഞ്ഞാടുകളുടെയോ 2 കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. 1

12നിങ്ങൾ എന്‍റെ സന്നിധിയിൽ വരുമ്പോൾ 2 എന്‍റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചത് ആര്‍? 1

13ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; 2 ധൂപം എനിക്ക് വെറുപ്പാകുന്നു; 1 അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും - 2 നീതികേടും ഉത്സവയോഗവും എനിക്ക് സഹിച്ചുകൂടാ. 1

14നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും 2 ഞാൻ വെറുക്കുന്നു; 1 അവ എനിക്ക് അസഹ്യം; 2 ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. 1

15നിങ്ങൾ പ്രാര്‍ത്ഥനയില്‍ കൈകൾ മലർത്തുമ്പോൾ 2 ഞാൻ നിങ്ങളിൽനിന്ന് എന്‍റെ കണ്ണ് മറച്ചുകളയും; 1 നിങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും 2 ഞാൻ കേൾക്കുകയില്ല; 2 നിങ്ങളുടെ കൈകൾ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. 1

16നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; 2 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ 1 എന്‍റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; 2 തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 1

17നന്മ ചെയ്യുവാൻ പഠിക്കുവിൻ; 2 ന്യായം അന്വേഷിക്കുവിൻ; 1 പീഡിതനെ സഹായിക്കുവിൻ + 1:17 പീഡിതനെ സഹായിക്കുവിൻ പീഡിതനെ സഹായിക്കുവിൻ എന്നു എബ്രായ ബൈബിളിലും പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ എന്നു മറ്റ് വിവർത്തനങ്ങളിലും ഉണ്ട്. ; 2 അനാഥനു ന്യായം നടത്തിക്കൊടുക്കുവിൻ; 2 വിധവയ്ക്കുവേണ്ടി വാദിക്കുവിൻ. 1

18വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും 2 ഹിമംപോലെ വെളുക്കും; 1 രക്താംബരംപോലെ ചുവപ്പായിരുന്നാലും 2 പഞ്ഞിപോലെ ആയിത്തീരും. 1

19നിങ്ങൾ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ 2 ദേശത്തിലെ നന്മ അനുഭവിക്കും. 1

20മറുത്തു മത്സരിക്കുന്നു എങ്കിലോ 2 നിങ്ങൾ വാളിന് ഇരയായിത്തീരും.” 2 യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. 1 പാപപങ്കിലയായ നഗരം 1

21വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നത് എങ്ങനെ! 2 അതിൽ ന്യായം നിറഞ്ഞിരുന്നു; 1 നീതി വസിച്ചിരുന്നു; 2 ഇപ്പോഴോ, കൊലപാതകന്മാർ. 1

22നിന്‍റെ വെള്ളി കീടമായും + 1:22 കീടമായും ഉരുകിയ വെള്ളിയില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു. 2 നിന്‍റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. 1

23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1

24അതുകൊണ്ട് യിസ്രായേലിന്‍റെ ശക്തനായി, 2 സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: 1 “ഹാ, ഞാൻ എന്‍റെ വൈരികളോടു പകവീട്ടി 2 എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും. 1

25ഞാൻ എന്‍റെ കൈ നിന്‍റെനേരെ തിരിച്ചു 2 നിന്‍റെ കീടം പൂര്‍ണ്ണമായി ഉരുക്കിക്കളയുകയും 2 നിന്‍റെ അശുദ്ധി എല്ലാം നീക്കിക്കളയുകയും ചെയ്യും. 1

26ഞാൻ നിന്‍റെ ന്യായാധിപന്മാരെ ആദിയിൽ എന്നപോലെയും 2 നിന്‍റെ ഉപദേശകന്മാരെ ആരംഭത്തിൽ എന്നപോലെയും ആക്കും; 1 അതിന്‍റെശേഷം നീ നീതിനഗരം എന്നും 2 വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.” 1

27സീയോൻ ന്യായത്താലും 2 അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും. 1

28എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; 2 യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. 1

29നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; 2 നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. + 1:29 നിങ്ങൾ താത്പര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും. അവര്‍ ഒക്ക് മരങ്ങളെയും തോട്ടങ്ങളെയും ആരാധിച്ചു 1

30നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും 2 വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും. 1

31ബലവാൻ ചണനാരുപോലെയും 2 അവന്‍റെ പണി തീപ്പൊരിപോലെയും ആകും; 1 കെടുത്തുവാൻ ആരുമില്ലാതെ 2 രണ്ടും ഒരുമിച്ചു വെന്തുപോകും.

← Song of Solomon 8Read In The App, Free →Isaiah 2 →

Study Isaiah 1

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566