Hosea · ബൈബിൾ (മലയാളം)

Hosea 10

1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; 2 അവൻ ഫലം കായിക്കുന്നു; 1 തന്‍റെ ഫലം വർദ്ധിച്ചപ്പോൾ 2 അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; 1 തന്‍റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ 2 അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി. 1

2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; 2 ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; 1 അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും 2 അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും. 1

3ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; 2 രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും. 1

4അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, 2 ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; 1 അതുകൊണ്ട് ദൈവത്തിന്‍റെ ന്യായവിധി 2 വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു. 1

5ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; 2 അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു; 1 അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട് 2 അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു. 1

6ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; 2 എഫ്രയീം ലജ്ജിക്കും; 2 യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് + 10:6 സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ആലോചനയെക്കുറിച്ച് ലജ്ജിക്കും. 1

7ശമര്യയുടെ കാര്യമോ, അതിന്‍റെ രാജാവ് 2 വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും. 1

8യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; 2 മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; 2 അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും. 1

9യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു; 2 അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു; 2 ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല; 1

10ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; 2 അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തം 1 ഞാൻ അവരെ ശിക്ഷിക്കുമ്പോൾ 2 ജനതകള്‍ അവർക്കെതിരെ കൂടിവരും. 1

11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; 2 ഞാൻ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; 1 ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; 2 യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും. 1

12നീതിയിൽ വിതയ്ക്കുവിൻ; 2 ദയക്കൊത്തവണ്ണം കൊയ്യുവിൻ; 1 നിങ്ങളുടെ തരിശുനിലം ഉഴുവിൻ; 2 യഹോവ വന്ന് നിങ്ങളുടെമേൽ 1 നീതി വർഷിപ്പിക്കേണ്ടതിന് 2 അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു. 1

13നിങ്ങൾ ദുഷ്ടത ഉഴുത്, 2 നീതികേട് കൊയ്ത്, 2 ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു; 1 നിങ്ങൾ സ്വന്ത വഴിയിലും 2 നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു. 1

14അതുകൊണ്ട് നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; 2 യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ 1 നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; 2 അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ. 1

15അങ്ങനെ തന്നെ ബേഥേലേ! 2 നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും; 2 പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.

← Hosea 9Read In The App, Free →Hosea 11 →

Study Hosea 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314