Hosea 13
1എഫ്രയീം സംസാരിച്ചപ്പോൾ വിറയൽ ഉണ്ടായി; 2 അവൻ യിസ്രായേലിൽ ഉന്നതനായിരുന്നു; 2 എന്നാൽ ബാല്‍ മുഖാന്തരം കുറ്റം ചെയ്തപ്പോൾ അവൻ മരിച്ചുപോയി. 1
2ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; 2 അവർ വെള്ളികൊണ്ട് ബിംബങ്ങളും ബോധിച്ചതുപോലെ വിഗ്രഹങ്ങളും ഉണ്ടാക്കി; 1 ഇവയെല്ലാം കൗശലപ്പണിക്കാരുടെ പണിയാകുന്നു; 2 അവയോട് അവർ സംസാരിക്കുന്നു; 2 ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു. 1
3അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയും 2 പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും 1 ധാന്യക്കളത്തിൽ നിന്ന് കാറ്റ് പറപ്പിക്കുന്ന പതിർപോലെയും 2 പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ആയിരിക്കും. 1
4“എന്നാൽ മിസ്രയീം ദേശം മുതൽ 2 നിന്‍റെ ദൈവമായ യഹോവ ഞാൻ ആകുന്നു; 1 എന്നെയല്ലാതെ വേറൊരു ദൈവത്തെ നീ അറിയുന്നില്ല; 2 ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. 1
5ഞാൻ മരുഭൂമിയിൽ 2 ഏറ്റവും വരണ്ട ദേശത്ത് നിന്നെ മേയിച്ചു. 1
6അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു + 13:6 അവർക്ക് സമൃദ്ധിയായി മേച്ചൽ ലഭിച്ചു അളവിന് അനുസരിച്ച് ഞാന്‍ അവരെ പോഷിപ്പിച്ചു . 2 അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം നിഗളിച്ചു; 2 അതുകൊണ്ട് അവർ എന്നെ മറന്നുകളഞ്ഞു. 1
7ആകയാൽ ഞാൻ അവർക്ക് ഒരു സിംഹത്തെപ്പോലെ ഇരിക്കും; 2 വഴിയരികെ ഒരു പുള്ളിപ്പുലിയെപ്പോലെ ഞാൻ അവർക്കായി പതിയിരിക്കും; 1
8കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ 2 ഞാൻ അവരെ എതിരിട്ട് അവരുടെ മാറിടം കീറിക്കളയും; 1 അവിടെവച്ച് ഞാൻ അവരെ ഒരു സിംഹത്തെപ്പോലെ തിന്നുകളയും; 2 കാട്ടുമൃഗം അവരെ കടിച്ചുകീറും. 1
9“യിസ്രായേലേ, ഞാൻ നിന്നെ നശിപ്പിക്കും; 2 ആർക്കു നിന്നെ സഹായിക്കാൻ കഴിയും? 1
10നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കുവാൻ നിന്‍റെ രാജാവ് ഇപ്പോൾ എവിടെ? 2 ‘ഞങ്ങൾക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം’ എന്ന് അപേക്ഷിച്ച നിന്‍റെ ന്യായാധിപന്മാർ എവിടെ? 1
11എന്‍റെ കോപത്തിൽ ഞാൻ നിനക്ക് ഒരു രാജാവിനെ തന്നു, 2 എന്‍റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു. 1
12“എഫ്രയീമിന്‍റെ അകൃത്യം സംഗ്രഹിച്ചും 2 അവന്‍റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു. 1
13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; 2 എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; 1 സമയമാകുമ്പോൾ 2 അവൻ ഗർഭദ്വാരത്തിൽ എത്തുന്നില്ല. 1
14“ഞാൻ അവരെ പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; 2 മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; 1 മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? 2 പാതാളമേ, നിന്‍റെ സംഹാരം എവിടെ? 1 “എനിക്ക് സഹതാപം തോന്നുകയില്ല. 2
15അവൻ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും 2 യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റു വരും; 1 മരുഭൂമിയിൽനിന്നു അതു വരും; 2 അവന്‍റെ നീരുറവ വറ്റിപ്പോകും; 1 അവന്‍റെ കിണർ വരണ്ടുപോകും. 1 അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം 2 കവർന്നുകൊണ്ടുപോകും. 1
16ശമര്യ തന്‍റെ ദൈവത്തോട് മത്സരിച്ചതുകൊണ്ട് 2 അവൾ തന്‍റെ അകൃത്യം വഹിക്കേണ്ടിവരും; 1 അവർ വാൾകൊണ്ടു വീഴും; 1 അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; 2 അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.”