Hosea · ബൈബിൾ (മലയാളം)

Hosea 9

1യിസ്രായേലേ, നീ ആനന്ദിക്കരുത്; 2 മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട; 1 നിന്‍റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ. 2 ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്. 1

2ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല, 2 പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും. 1

3അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല; 2 എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും 2 അശ്ശൂരിൽവച്ച് മലിനമായത് + 9:3 മലിനമായത് മോശെയുടെ ന്യായപ്രമാണപ്രകാരം ചില ഭക്ഷണവസ്തുക്കള്‍ അശുദ്ധമായതിനാല്‍ ഭക്ഷിക്കുവാന്‍ പാടുള്ളതല്ല. തിന്നുകയും ചെയ്യും. 1

4അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല; 2 അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല; 1 അവർ അർപ്പിക്കുന്ന അപ്പം 2 അവർക്ക് വിലാപത്തിന്‍റെ അപ്പം പോലെ ആയിരിക്കും; 1 അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും; 1 അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും; 2 അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല. 1

5സഭായോഗ ദിവസത്തിലും 2 യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും? 1

6അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും; 2 മോഫ് അവരെ അടക്കം ചെയ്യും; 1 വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; 2 മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും. 1

7ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; 2 പ്രതികാരദിവസം അടുത്തിരിക്കുന്നു; 1 നിന്‍റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം 2 പ്രവാചകൻ ഭോഷനും 1 ആത്മപൂർണ്ണൻ ഭ്രാന്തനും 2 എന്ന് യിസ്രായേൽ അറിയും. 1

8എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരെ പതിയിരിക്കുന്നു; 2 പ്രവാചകൻ തന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും 2 ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും. 1

9ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; 2 അവൻ അവരുടെ അകൃത്യം ഓർത്തു 2 അവരുടെ പാപത്തിന് ശിക്ഷ നൽകും. 1

10മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ 2 ഞാൻ യിസ്രായേലിനെ കണ്ടിരുന്നു; 1 അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ 2 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു; 1 ബാൽ-പെയോരിൽ എത്തിയപ്പോൾ 2 അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു; 2 അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി. 1

11പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ 2 എഫ്രയീമിന്‍റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും. 1

12അവർ മക്കളെ വളർത്തിയാലും 2 ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; 1 ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ 2 അവർക്ക് അയ്യോ കഷ്ടം! 1

13ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു; 2 എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും. 1

14യഹോവേ, അവർക്ക് കൊടുക്കേണമേ; 2 നീ അവർക്ക് എന്തുകൊടുക്കും? 1 അലസിപ്പോകുന്ന ഗർഭവും 2 വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ. 1

15അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു; 2 അവിടെവച്ച് ഞാൻ അവരെ വെറുത്തു; 1 അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം 2 ഞാൻ ഇനി അവരെ സ്നേഹിക്കാതെ 1 എന്‍റെ ആലയത്തിൽനിന്ന് നീക്കിക്കളയും; 2 അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു. 1

16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; 2 അവരുടെ വേര് ഉണങ്ങിപ്പോയി; 1 അവർ ഫലം കായിക്കുകയില്ല; 2 അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. 1

17അവർ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് 2 യഹോവ അവരെ തള്ളിക്കളയും; 2 അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.

← Hosea 8Read In The App, Free →Hosea 10 →

Study Hosea 9

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314