Hosea · ബൈബിൾ (മലയാളം)

Hosea 6

1വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക. 2 അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും; 1 അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു; 2 എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും. 1

2രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും; 2 മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും; 2 നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും. 1

3നാം അറിഞ്ഞുകൊള്ളുക; 2 യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; 1 അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; 2 അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും. 1

4എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? 2 യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? 1 നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും 2 പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു. 1

5അതുകൊണ്ട് ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, 2 എന്‍റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; 2 എന്‍റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു. 1

6യാഗമല്ല, കരുണ അത്രേ ഞാൻ ആഗ്രഹിക്കുന്നത്; 2 ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. 1

7എന്നാൽ അവർ ആദാമിനെപ്പോലെ നിയമം ലംഘിച്ചു; 2 അവിടെ അവർ എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു. 1

8ഗിലെയാദ് അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം, 2 അത് രക്തംകൊണ്ട് മലിനമായിരിക്കുന്നു. 1

9പതിയിരിക്കുന്ന കവർച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാർ 2 ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; 2 അതേ, അവർ ദുഷ്കർമ്മം ചെയ്യുന്നു. 1

10യിസ്രായേൽഗൃഹത്തിൽ ഞാൻ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; 2 അവിടെ എഫ്രയീം പരസംഗം ചെയ്തു; 2 യിസ്രായേൽ മലിനമായിരിക്കുന്നു. 1

11യെഹൂദയേ, ഞാൻ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോൾ, 2 നിനക്കും ഒരു കൊയ്ത്ത് വച്ചിരിക്കുന്നു.

← Hosea 5Read In The App, Free →Hosea 7 →

Study Hosea 6

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314