Hosea · ബൈബിൾ (മലയാളം)

Hosea 2

1നിങ്ങളുടെ സഹോദരന്മാർക്ക് ‘അമ്മീ’ + 2:1 അമ്മീ എന്‍റെ ജനം എന്നും നിങ്ങളുടെ സഹോദരിമാർക്ക് ‘രൂഹമാ’ + 2:1 രൂഹമാ കരുണ ലഭിച്ചവൾ എന്നും പേര് വിളിക്കുവിൻ. 1 യിസ്രായേലിന്‍റെ ശിക്ഷയും വീണ്ടെടുപ്പും 1

2വ്യവഹരിക്കുവിൻ; 2 നിങ്ങളുടെ അമ്മയോട് വ്യവഹരിക്കുവിൻ; 1 അവൾ എന്‍റെ ഭാര്യയല്ല, 2 ഞാൻ അവളുടെ ഭർത്താവുമല്ല; 1 അവൾ പരസംഗം മുഖത്തുനിന്നും 2 വ്യഭിചാരം മാറിടത്തിൽ നിന്നും നീക്കിക്കളയട്ടെ. 1

3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, 2 ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും 1 അവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി, 2 ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും. 1

4ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല; 2 അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ. 1

5അവരുടെ അമ്മ പരസംഗം ചെയ്തു; 2 അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; 1 “എനിക്ക് അപ്പവും വെള്ളവും 2 ആട്ടുരോമവും ശണവും 1 എണ്ണയും പാനീയവും തരുന്ന 2 എന്‍റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞുവല്ലോ. 1

6അതുകൊണ്ട് ഞാൻ അവളുടെ വഴി 2 മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; 1 അവൾ തന്‍റെ പാതകൾ കണ്ടെത്താത്ത വിധം 2 ഞാൻ ഒരു മതിൽ ഉണ്ടാക്കും. 1

7അവൾ ജാരന്മാരെ പിന്തുടരും; 2 എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; 1 അവൾ അവരെ അന്വേഷിക്കും, 2 കണ്ടെത്തുകയില്ലതാനും; 1 അപ്പോൾ അവൾ: “ഞാൻ എന്‍റെ ആദ്യത്തെ ഭർത്താവിന്‍റെ അടുക്കൽ മടങ്ങിപ്പോകും; 2 ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്നു പറയും. 1

8അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും 2 ബാലിനു വേണ്ടി ഉപയോഗിച്ച 1 അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും 2 ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല. 1

9അതുകൊണ്ട് തക്കകാലത്ത് എന്‍റെ ധാന്യവും 2 തക്കസമയത്ത് എന്‍റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും 1 അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന 2 എന്‍റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും. 1

10ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ 2 അവളുടെ നഗ്നത അനാവൃതമാക്കും; 1 ആരും അവളെ എന്‍റെ കൈയിൽനിന്ന് 2 വിടുവിക്കുകയില്ല. 1

11ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും 2 അമാവാസികളും ശബ്ബത്തുകളും 2 അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും. 1

12“ഇത് എന്‍റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ 2 മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിക്കും; 1 അവയെ ഞാന്‍ വനമാക്കിത്തീര്‍ക്കും; 2 വന്യമൃഗങ്ങൾ അവയെ തിന്നുകളയും. 1

13അവൾ ബാല്‍ വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച് 2 കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച് 1 തന്‍റെ ജാരന്മാരെ പിന്തുടർന്ന് 2 എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്നു യഹോവയുടെ അരുളപ്പാട്. 1 യഹോവയുടെ സ്നേഹം 1

14“അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് 2 മരുഭൂമിയിൽ കൊണ്ടുചെന്ന് 2 അവളോട് ഹൃദ്യമായി സംസാരിക്കും. 1

15അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും 2 പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയും കൊടുക്കും; 1 അവൾ അവിടെ യൗവന കാലത്തെന്നപോലെയും 2 മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും + 2:15 പാട്ട് പാടും ഉത്തരം പറയും. 1

16അന്നാളിൽ നീ എന്നെ ‘ബാലീ’ + 2:16 ബാലീ ഉടയവനേ എന്നല്ല 2 ‘ഈശീ’ + 2:16 ഈശീ ഭർത്താവേ എന്ന് വിളിക്കും” എന്നു യഹോവയുടെ അരുളപ്പാട്. 1

17“ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; 2 ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല. 1

18അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും 2 ആകാശത്തിലെ പക്ഷികളോടും 1 ഭൂമിയിലെ ഇഴജാതികളോടും 2 ഒരു നിയമം ചെയ്യും; 1 ഞാൻ വില്ലും വാളും യുദ്ധവും 2 ഭൂമിയിൽനിന്ന് നീക്കി, 2 അവരെ നിർഭയം വസിക്കുമാറാക്കും. 1

19ഞാൻ നിന്നെ സദാകാലത്തേക്കും 2 എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; 1 അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി 2 നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും. 1

20ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; 2 നീ യഹോവയെ അറിയുകയും ചെയ്യും.” 1

21“ആ കാലത്ത് ഞാൻ ഉത്തരം നല്കും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു: 1 “ഞാൻ ആകാശത്തിന് ഉത്തരം നല്കും; 2 ആകാശം ഭൂമിക്ക് ഉത്തരം നല്കും; 1

22ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; 2 അവ യിസ്രയേലിനും ഉത്തരം നല്കും. 1

23ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; 2 കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. 1 എന്‍റെ ജനമല്ലാത്തവരോട്: ‘നീ എന്‍റെ ജനം’ എന്നു ഞാൻ പറയും; 2 ‘അങ്ങ് എന്‍റെ ദൈവം’ എന്നു അവരും പറയും.”

← Hosea 1Read In The App, Free →Hosea 3 →

Study Hosea 2

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314