Hosea · ബൈബിൾ (മലയാളം)

Hosea 5

1പുരോഹിതന്മാരേ, കേൾക്കുവിൻ; 2 യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ; 1 രാജഗൃഹമേ, ചെവിതരുവിൻ; 2 നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും 1 താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് 2 നിങ്ങൾക്ക് ന്യായവിധി വരുന്നു. 1

2മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; 2 ഞാൻ അവർ എല്ലാവരെയും ശാസിക്കും. 1

3ഞാൻ എഫ്രയീമിനെ അറിയുന്നു; 2 യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; 1 എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; 2 യിസ്രായേൽ മലിനമായിരിക്കുന്നു. 1

4അവർ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങിവരുവാൻ 2 അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; 1 പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; 2 അവർ യഹോവയെ അറിയുന്നതുമില്ല. 1

5യിസ്രായേലിന്‍റെ മുഖം അവന്‍റെ അഹംഭാവം സാക്ഷീകരിക്കുന്നു; 2 അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; 2 യെഹൂദയും അവരോടുകൂടി ഇടറിവീഴും. 1

6അവർ ആടുമാടുകളോടുകൂടി 2 യഹോവയെ അന്വേഷിക്കും; 1 എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; 2 അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. 1

7അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ 2 യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. 1 ഇപ്പോൾ അമാവാസി അവരെ 2 അവരുടെ അവകാശത്തോടുകൂടി തിന്നുകളയും. 1

8ഗിബെയയിൽ ആട്ടിൻകൊമ്പും 2 രാമയിൽ കാഹളവും ഊതുവിൻ; 1 ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; 2 ബെന്യാമീനേ, ഞങ്ങൾ നിന്‍റെ പിറകെ വരുന്നു. 1

9ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; 2 നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു. 1

10യെഹൂദാപ്രഭുക്കന്മാർ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; 2 അതുകൊണ്ട് ഞാൻ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും. 1

11എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് 2 അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു. 1

12അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും 2 യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും. 1

13എഫ്രയീം തന്‍റെ വ്യാധിയും 2 യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോൾ 1 എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്‍റെ അടുക്കൽ ആളയച്ചു; 2 എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും 2 നിങ്ങളുടെ മുറിവ് ഉണക്കുവാനും അവനു കഴിഞ്ഞില്ല. 1

14ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും 2 യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; 2 ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; 1 ഞാൻ പിടിച്ചു കൊണ്ടുപോകും; 2 ആരും എന്‍റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല. 1

15അവർ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം 2 ഞാൻ മടങ്ങിപ്പോയി എന്‍റെ സ്ഥാനത്ത് ഇരിക്കും; 1 അവരുടെ കഷ്ടതയിൽ 2 അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

← Hosea 4Read In The App, Free →Hosea 6 →

Study Hosea 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314