Hosea 11
1“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; 2 മിസ്രയീമിൽ നിന്ന് ഞാൻ എന്‍റെ മകനെ വിളിച്ചു. 1
2എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും 2 അവർ എന്നെ വിട്ടകന്നുപോയി; 1 ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, 2 വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി. 1
3ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; 2 ഞാൻ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു; 1 എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി 2 എന്ന് അവർ അറിഞ്ഞില്ല. 1
4ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, 2 ഞാൻ അവരെ നയിച്ചു; 1 അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; 2 ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു. 1
5“അവർ മിസ്രയീം ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; 2 എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായ്കകൊണ്ട് 2 അശ്ശൂര്യൻ അവരുടെ രാജാവാകും. 1
6അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും. 2 നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും. 2 അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും. 1
7എന്‍റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; 2 അവർ അത്യുന്നതനോട് നിലവിളിച്ചാലും 2 അവൻ അവരെ ഉയർത്തുകയില്ല. 1
8എഫ്രയീമേ, ഞാൻ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? 2 യിസ്രായേലേ, ഞാൻ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? 1 ഞാൻ നിന്നെ എങ്ങനെ ആദ്മമയെപ്പോലെ ആക്കും? 2 ഞാൻ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീർക്കും? 1 എന്‍റെ ഹൃദയം എന്നെ അതിന് അനുവദിക്കുന്നില്ല; 2 എനിക്ക് നിങ്ങളോട് അയ്യോഭാവം തോന്നുന്നു. 1
9എന്‍റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല; 2 ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല; 1 ഞാൻ മനുഷ്യനല്ല ദൈവം അത്രേ. 2 നിങ്ങളുടെ നടുവിൽ പരിശുദ്ധൻ തന്നെ; 2 ഞാൻ ക്രോധത്തോടെ വരുകയുമില്ല + 11:9 ഞാൻ ക്രോധത്തോടെ വരുകയുമില്ല ഞാൻ എന്‍റെ കോപത്തില്‍ പട്ടണത്തിനെതിരെ വരികയില്ല. 1
10അവർ യഹോവയെ അനുഗമിക്കും. 2 അവിടുന്ന് സിംഹംപോലെ ഗർജിക്കും; 1 യഹോവ ഗർജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും. 1
11അവർ പക്ഷികളെപ്പോലെ മിസ്രയീമിൽനിന്നും 2 പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ട് വരും; 1 ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1 യിസ്രായേലിന്‍റെ പാപം 2
12എഫ്രയീം കാപട്യം കൊണ്ടും 2 യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; 1 എന്നാൽ യെഹൂദായെ ദൈവം ഇന്നും അറിയുന്നു. 2 അവൻ പരിശുദ്ധനായവനോടു വിശ്വസ്തത പുലർത്തുന്നു.