Hosea · ബൈബിൾ (മലയാളം)

Hosea 12

1എഫ്രയീം കാറ്റിനെ സ്നേഹിച്ച്, 2 കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; 2 അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; 2 അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; 2 മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു. 1

2യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; 2 യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; 1 അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം 2 അവന് പകരം കൊടുക്കും. 1

3അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു; 2 തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. + 12:3 അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു; തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. ഉല്പത്തി 25:26-32:24-26 വരെ നോക്കുക 1

4അവൻ ദൂതനോട് പൊരുതി ജയിച്ചു; 2 അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; 1 അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, 2 അവിടെവച്ച് യഹോവ അവനോട് + 12:4 അവനോട് നമ്മോടു സംസാരിച്ചു. 1

5യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; 2 ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം. 1

6അതുകൊണ്ട് നീ നിന്‍റെ ദൈവത്തിന്‍റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക; 2 ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക. 1

7യിസ്രായേൽ ഒരു കനാന്യനാകുന്നു; 2 കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്; 2 പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. 1

8എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു, 2 എനിക്ക് ധനം കിട്ടിയിരിക്കുന്നു; 1 എന്‍റെ സകല പ്രയത്നങ്ങളിലും 2 പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു. 1

9ഞാനോ മിസ്രയീം ദേശം മുതൽ 2 നിന്‍റെ ദൈവമായ യഹോവയാകുന്നു; 1 ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ 2 ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും. 1

10ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; 2 പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു. 1

11ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; 2 അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, 1 അവരുടെ ബലിപീഠങ്ങൾ 2 വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും. 1

12യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; 2 യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, 2 ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു. 1

13യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, 2 ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു. 1

14എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു; 2 ആകയാൽ അവന്‍റെ കർത്താവ് അവന്‍റെ രക്തപാതകം അവന്‍റെമേൽ ചുമത്തുകയും 2 അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.

← Hosea 11Read In The App, Free →Hosea 13 →

Study Hosea 12

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314