Hosea · ബൈബിൾ (മലയാളം)

Hosea 8

1“കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; 2 അവർ എന്‍റെ ഉടമ്പടി ലംഘിച്ച് 1 എന്‍റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം; 2 യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ പറന്നുവരും. 1

2അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് അവർ എന്നോടു നിലവിളിക്കുന്നു. 1

3യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; 2 ശത്രു അവനെ പിന്തുടരട്ടെ. 1

4അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; 2 ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; 1 അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും 2 തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി. 1

5“ശമര്യയേ, നിന്‍റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; 2 എന്‍റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; 2 അവർക്ക് നിഷ്ക്കളങ്കത എത്രത്തോളം അപ്രാപ്യമായിരിക്കും? 1

6ഇത് യിസ്രായേലിന്‍റെ കൈപ്പണി തന്നെ; 2 ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അത് ദൈവമല്ല; 2 ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും. 1

7“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; 2 ചെടികളിൽ തണ്ടിൽ കതിരില്ല, 1 അവ ധാന്യമാവ് നല്കുകയുമില്ല; 2 നല്കിയാലും അന്യർ അത് തിന്നുകളയും. 1

8യിസ്രായേൽ വിഴുങ്ങപ്പെട്ടു; 2 അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു. 1

9അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ 2 അശ്ശൂരിലേക്കു പോയി; 1 എഫ്രയീം ജാരന്മാരെ 2 കൂലിക്ക് വാങ്ങിയിരിക്കുന്നു. 1

10അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്ക് വാങ്ങിയാലും 2 ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും; 1 അവർ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിൻകീഴിൽ 2 അല്പം വേദന അനുഭവിക്കും. 1

11“എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, 1 യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു. 1

12ഞാൻ എന്‍റെ ന്യായപ്രമാണം അവന് പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും 2 അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു. 1

13അവർ എന്‍റെ അർപ്പണയാഗങ്ങൾക്കുള്ള മൃഗങ്ങളെ അറുത്ത് മാംസം തിന്നുന്നു; 2 എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; 1 ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്തു അവരുടെ പാപം സന്ദർശിക്കും; 2 അവർ മിസ്രയീമിലേക്ക് മടങ്ങിപ്പോകേണ്ടിവരും. 1

14യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; 2 യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; 1 എന്നാൽ ഞാൻ അവന്‍റെ പട്ടണങ്ങളിൽ തീ അയയ്ക്കും; 2 ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.”

← Hosea 7Read In The App, Free →Hosea 9 →

Study Hosea 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314