Hosea · ബൈബിൾ (മലയാളം)

Hosea 4

1യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; 2 യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; 1 ദേശത്ത് സത്യവും ദയയും ഇല്ല, 2 ദൈവപരിജ്ഞാനവുമില്ല. 1

2അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; 2 കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; 1 വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; 2 രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. 1

3അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; 2 അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും 1 ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; 2 സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 1

4എങ്കിലും ആരും തർക്കിക്കരുത്; 2 ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; 1 നിന്‍റെ ജനമോ, പുരോഹിതനോട് 2 തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 1

5അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും; 2 പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും; 2 നിന്‍റെ അമ്മയെ ഞാൻ നശിപ്പിക്കും. 1

6പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു; 2 പരിജ്ഞാനം ത്യജിച്ചതുകൊണ്ട് 2 നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; 1 നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് 2 ഞാനും നിന്‍റെ മക്കളെ മറക്കും. 1

7അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു; 2 ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. 1

8അവർ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; 2 ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. 1

9ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും. 2 ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച് 2 അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും. 1

10അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; 2 അവർ പരസംഗം ചെയ്താലും പെരുകുകയില്ല; 2 യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. 1

11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും 2 ബുദ്ധിയെ കെടുത്തിക്കളയുന്നു. 1

12എന്‍റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു; 2 അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു; 1 പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു; 2 അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു. 1

13അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു; 2 കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴിൽ ധൂപം കാട്ടുന്നു; 1 അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; 2 നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു. 1

14നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും 2 നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; 1 നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും 2 ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; 2 ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. + 4:14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. ഈ ജനം കനാന്യവിഗ്രഹാരാധന സ്ഥലങ്ങളില്‍ ആയിരിക്കുകയും സമൃദ്ധി പ്രദാനം ചെയ്യുമെന്ന് അന്ധമായി കരുതുന്ന അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തിരുന്നു. കനാന്യസ്തീകളുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ അവരുടെ നിലങ്ങള്‍ക്കും കന്നുകാലികള്‍ക്കും സമൃദ്ധിയുണ്ടാകുമെന്നും വിശ്വസിച്ചിരുന്നു. 1

15യിസ്രായേലേ, നീ പരസംഗം ചെയ്താലും, 2 യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; 1 നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; 2 ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; 2 യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. 1

16യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ 2 യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? 1

17എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; 2 അവനെ വിട്ടുകളയുക. 1

18മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; 2 അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 1

19കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. 2 അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

← Hosea 3Read In The App, Free →Hosea 5 →

Study Hosea 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314