Hosea · ബൈബിൾ (മലയാളം)

Hosea 7

1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, 2 എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും 1 ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; 2 അവർ വ്യാജം പ്രവർത്തിക്കുന്നു; 1 അകത്ത് കള്ളൻ കടക്കുന്നു; 2 പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. 1

2എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് 2 അവർ മനസ്സിൽ ചിന്തിക്കുന്നില്ല; 1 ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; 2 അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു. 1

3അവർ ദുഷ്ടതകൊണ്ട് രാജാവിനെയും 2 ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു. 1

4അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; 2 അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. 1 മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം 2 അപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ. 1

5നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ 2 പ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു; 2 അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു. 1

6അവർ പതിയിരിക്കുന്ന സമയത്ത് 2 അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു; 1 അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു; 2 രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു. 1

7അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്, 2 തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; 1 അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; 2 അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല. 1

8എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; 2 എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു. 1

9അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും 2 അവൻ അത് അറിയുന്നില്ല; 1 അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു 2 എങ്കിലും അവൻ അത് അറിയുന്നില്ല. 1

10യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു; 2 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; 2 ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല. 1

11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; 2 അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു. 1

12അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും; 2 ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; 1 അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ 2 ഞാൻ അവരെ ശിക്ഷിക്കും. 1

13അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; 2 അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം; 1 ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും 2 അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു. 1

14അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ 2 കിടക്കയിൽവച്ച് അലമുറയിടുന്നു; 1 അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; 2 അവർ എന്നോട് മത്സരിക്കുന്നു. 1

15ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, 2 അവർ എന്‍റെ നേരെ ദോഷം നിരൂപിക്കുന്നു. 1

16അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും; 2 അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; 1 അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; 2 അത് മിസ്രയീം ദേശത്ത് 2 അവർക്ക് പരിഹാസഹേതുവായിത്തീരും.

← Hosea 6Read In The App, Free →Hosea 8 →

Study Hosea 7

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314