Jeremiah · ബൈബിൾ (മലയാളം)

Jeremiah 10

1“യിസ്രായേൽ ഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേൾക്കുവിൻ!

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ജനതകളുടെ വഴി പഠിക്കരുത്; 2 ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുത്; 2 ജനതകൾ അല്ലയോ അവ കണ്ടു ഭ്രമിക്കുന്നത്. 1

3ജനതകളുടെ ചട്ടങ്ങൾ മിഥ്യാമൂർത്തിയെ സംബന്ധിച്ചാകുന്നു; 2 അത് ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും, 2 ആശാരി ഉളികൊണ്ടു ചെയ്ത പണിയും അത്രേ. 1

4അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; 2 അത് ഇളകാതെയിരിക്കേണ്ടതിന് 2 അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു. 1

5അവ വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെയാകുന്നു; 2 അവ സംസാരിക്കുന്നില്ല; 1 അവയ്ക്കു നടക്കുവാൻ കഴിവില്ലാത്തതുകൊണ്ട് 2 അവയെ ചുമന്നുകൊണ്ടു പോകേണം; 1 അവയെ ഭയപ്പെടരുത്; 2 ഒരു ദോഷവും ചെയ്യുവാൻ അവയ്ക്കു കഴിയുകയില്ല; 2 ഗുണം ചെയ്യുവാനും അവയ്ക്കു പ്രാപ്തിയില്ല.” 1

6യഹോവേ, അങ്ങേക്കു തുല്യനായി ആരുമില്ല; 2 അവിടുന്ന് വലിയവനും അവിടുത്തെ നാമം അത്യന്തം ശക്തിയുള്ളതും ആകുന്നു. 1

7ജനതകളുടെ രാജാവേ, ആര്‍ അങ്ങയെ ഭയപ്പെടാതെയിരിക്കും? 2 അത് അങ്ങേക്കു യോഗ്യമാകുന്നു; 1 ജനതകളുടെ സകല ജ്ഞാനികളിലും 2 അവരുടെ സകലരാജ്യങ്ങളിലും അങ്ങയോടു തുല്യനായി ആരും ഇല്ല. 1

8അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; 2 മിഥ്യാമൂർത്തികളുടെ ഉപദേശമോ മരക്കഷണമത്രേ. 1

9തർശ്ശീശിൽ നിന്ന് അടിച്ചുപരത്തിയ വെള്ളിയും 2 ഊഫാസിൽനിന്ന് പൊന്നും കൊണ്ടുവരുന്നു; 1 അത് കൗശലപ്പണിക്കാരൻ്റെയും തട്ടാൻ്റെയും കൈപ്പണി തന്നെ; 2 നീലയും രക്താംബരവും അവയുടെ ഉടുപ്പ്; 2 അവയെല്ലാം കൗശലപ്പണിക്കാരുടെ പണിതന്നെ. 1

10യഹോവയോ സത്യദൈവം; 2 അവിടുന്ന് ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; 1 അവിടുത്തെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; 2 ജനതകൾക്ക് അവിടുത്തെ ഉഗ്രകോപം സഹിക്കുവാൻ കഴിയുകയുമില്ല.

11”ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും” എന്നിങ്ങനെ അവരോടു പറയുവിൻ. 1

12അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; 2 തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; 2 തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 1

13അവിടുന്ന് തന്‍റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 1 മഴയ്ക്കു മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 1

14ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; 2 തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; 1 അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; 2 അവയിൽ ശ്വാസവുമില്ല. 1

15അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 ശിക്ഷയുടെ കാലത്ത് അവ നശിച്ചുപോകും. 1

16യാക്കോബിന്‍റെ ഓഹരിയായവൻ അവയെപ്പോലെയല്ല; 2 അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; 1 യിസ്രായേൽ അവിടുത്തെ അവകാശഗോത്രം; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1 ആസന്നമായ പ്രവാസം 1

17ഉപരോധിക്കപ്പെട്ടവളേ, നിലത്തുനിന്നു 2 നിന്‍റെ ഭാണ്ഡം എടുത്തുകൊള്ളുക. 1

18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ഈ പ്രാവശ്യം ദേശത്തിലെ നിവാസികളെ കവിണയിൽ വച്ചു എറിഞ്ഞുകളയുകയും, 2 അവർ മനം തിരിയത്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. 1

19എന്‍റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! 2 എന്‍റെ മുറിവ് വ്യസനകരമാകുന്നു; 1 എങ്കിലും: അത് എന്‍റെ രോഗം! 2 ഞാൻ അത് സഹിച്ചേ മതിയാവു” എന്നു ഞാൻ പറഞ്ഞു. 1

20എന്‍റെ കൂടാരം കവർച്ചയായിപ്പോയിരിക്കുന്നു; 2 എന്‍റെ കയറുകൾ പൊട്ടിപ്പോയിരിക്കുന്നു; 1 എന്‍റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; 1 ഇനി എന്‍റെ കൂടാരം അടിക്കുവാനും 2 തിരശ്ശീല നിവിർക്കുവാനും ആരുമില്ല. 1

21ഇടയന്മാർ മൃഗപ്രായരായിത്തീർന്നു; 2 യഹോവയെ അന്വേഷിക്കുന്നില്ല; 1 അതുകൊണ്ട് അവർ കൃതാർത്ഥരായില്ല; 2 അവരുടെ ആട്ടിൻകൂട്ടം എല്ലാം ചിതറിപ്പോയി. 1

22കേട്ടോ, ഒരു ശ്രുതി: “ഇതാ, യെഹൂദാപട്ടണങ്ങൾ ശൂന്യവും 2 കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന് 2 അത് വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു. 1

23യഹോവേ, മനുഷ്യന് തന്‍റെ വഴിയും 2 നടക്കുന്നവനു തന്‍റെ കാലടികൾ നിയന്ത്രിക്കുവാനും സാദ്ധ്യമല്ല എന്നു ഞാൻ അറിയുന്നു. 1

24യഹോവേ, ഞാൻ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിന് 2 അവിടുന്ന് എന്നെ കോപത്തോടെയല്ല ന്യായത്തോടെ ശിക്ഷിക്കേണമേ. 1

25അങ്ങയെ അറിയാത്ത ജനതകളുടെമേലും 2 അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും 1 അവിടുത്തെ ക്രോധം പകരേണമേ; 2 അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; 1 അവർ അവനെ വിഴുങ്ങി നശിപ്പിച്ച് 2 അവന്‍റെ വാസസ്ഥലം ശൂന്യമാക്കിയിരിക്കുന്നു.

← Jeremiah 9Read In The App, Free →Jeremiah 11 →

Study Jeremiah 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152