Jeremiah 30
1യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2“യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.
3ഞാൻ യിസ്രായേലും യെഹൂദയുമാകുന്ന എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും” എന്നു യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും” എന്നു യഹോവയുടെ അരുളപ്പാട്.
4യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങൾ ഇതാകുന്നു:
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നാം നടുക്കത്തിൻ്റെ മുഴക്കം കേട്ടിരിക്കുന്നു; 2 സമാധാനമല്ല, ഭയമത്രെ ഉള്ളത്. 1
6പുരുഷൻ പ്രസവിക്കാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! 2 ഏതു പുരുഷനും നോവുകിട്ടിയ സ്ത്രീയെപ്പോലെ 1 കൈ നടുവിനു കൊടുത്തിരിക്കുന്നതും 2 ഏതു മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നത് എന്ത്? 1
7ആ നാൾപോലെ വേറെ ഇല്ലാത്തവിധം 2 അത് വലുതായിരിക്കുന്നു കഷ്ടം! 1 അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; 2 എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.
8അന്നു ഞാൻ അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
9“അവർ അവരുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിക്കുവാനുള്ള രാജാവായ ദാവീദിനെയും സേവിക്കും. 1
10ആകയാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; 2 യിസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ” എന്നു യഹോവയുടെ അരുളപ്പാട്; 1 “ഞാൻ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; 2 യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; 2 ആരും അവനെ ഭയപ്പെടുത്തുകയില്ല. 1
11നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെയുണ്ട്” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ, 2 അവിടെയുള്ള സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; 1 എങ്കിലും, നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; 2 ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; 2 ശിക്ഷിക്കാതെ വിടുകയില്ലതാനും.” 1
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ പരുക്ക് മാറാത്തതും 2 നിന്‍റെ മുറിവ് വിഷമമുള്ളതുമാകുന്നു. 1
13നിന്‍റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; 2 നിന്‍റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല. 1
14നിന്‍റെ സ്നേഹിതന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും 2 ഞാൻ നിന്നെ ശത്രു അടിക്കുന്നതുപോലെയും 1 ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കുകകൊണ്ട് 2 അവർ നിന്നെ നോക്കുന്നില്ല. 1
15നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ച് നിലവിളിക്കുന്നത് എന്തിന്? 2 നിന്‍റെ അകൃത്യത്തിൻ്റെ ആധിക്യംനിമിത്തവും 1 നിന്‍റെ പാപത്തിന്‍റെ പെരുപ്പംനിമിത്തവും അല്ലയോ 2 ഞാൻ ഇതു നിന്നോട് ചെയ്തിരിക്കുന്നത്. 1
16അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; 2 നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; 1 നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; 2 നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും. 1
17അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കുകകൊണ്ട്, 2 ഞാൻ നിന്‍റെ മുറിവുകളെ സൗഖ്യമാക്കി നിനക്കു ആരോഗ്യം വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ യാക്കോബിന്‍റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി 1 അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; 2 നഗരം അതിന്‍റെ കൽക്കുന്നിന്മേൽ പണിയപ്പെടും; 2 അരമനയും യഥാസ്ഥാനപ്പെടും. 1
19അവയിൽ നിന്നു സ്തോത്രവും 2 സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; 1 ഞാൻ അവരെ വർദ്ധിപ്പിക്കും; 2 അവർ കുറഞ്ഞുപോകുകയില്ല; 1 ഞാൻ അവരെ മഹത്വീകരിക്കും; 2 അവർ എളിമപ്പെടുകയുമില്ല. 1
20അവരുടെ മക്കളും പണ്ടത്തെപ്പോലെയാകും; 2 അവരുടെ സഭ എന്‍റെ മുമ്പാകെ നിലനില്ക്കും; 2 അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും. 1
21അവരുടെ പ്രഭു അവരിൽ നിന്നുതന്നെ ഉണ്ടാകും; 2 അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉത്ഭവിക്കും; 1 ഞാൻ അവനെ അടുക്കൽവരുത്തും; 2 അവൻ എന്നോട് അടുക്കും; 1 അല്ലാതെ എന്നോട് അടുക്കുവാൻ ആരാണ് ധൈര്യപ്പെടുന്നത്?” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
22“അങ്ങനെ നിങ്ങൾ എനിക്ക് ജനമായും 2 ഞാൻ നിങ്ങൾക്ക് ദൈവമായും ഇരിക്കും. 1
23യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, 2 കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റ് തന്നെ, പുറപ്പെടുന്നു; 2 അത് ദുഷ്ടന്മാരുടെ തലമേൽ വന്നുപതിക്കും. 1
24യഹോവയുടെ ഉഗ്രകോപം അവിടുത്തെ മനസ്സിലെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുവോളം പിന്മാറുകയില്ല; 2 ഭാവികാലത്ത് നിങ്ങൾ അത് ഗ്രഹിക്കും.”