Jeremiah · ബൈബിൾ (മലയാളം)

Jeremiah 5

1“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? 2 അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്നു 1 യെരൂശലേമിന്‍റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും 2 അതിന്‍റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; 2 കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും. 1

2‘യഹോവയാണ’ എന്നു പറഞ്ഞാലും 2 അവർ കപടമായിട്ടാണ് സത്യം ചെയ്യുന്നത്. 1

3യഹോവേ, അങ്ങേയുടെ കണ്ണുകൾ വിശ്വസ്തതയല്ലയോ നോക്കുന്നത്? 2 അവിടുന്ന് അവരെ അടിച്ചു എങ്കിലും അവർക്ക് വേദനിച്ചില്ല; 2 അവിടുന്ന് അവരെ ക്ഷയിപ്പിച്ചു എങ്കിലും 2 അവർക്ക് ബോധം കൈക്കൊള്ളുവാൻ മനസ്സില്ലായിരുന്നു; 1 അവർ അവരുടെ മുഖം പാറയെക്കാൾ കടുപ്പമാക്കി; 2 മടങ്ങിവരുവാൻ അവർക്ക് മനസ്സില്ലായിരുന്നു.” 1

4അതുകൊണ്ട് ഞാൻ: “ഇവർ അല്പന്മാർ, 2 ബുദ്ധിഹീനർ തന്നെ; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയുന്നില്ല. 1

5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു 2 അവരോടു സംസാരിക്കും; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; 1 എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് 2 കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. 1

6അതുകൊണ്ട് കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; 2 മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; 2 പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; 2 അവയിൽ നിന്ന് പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലയോ? 2 അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു. 1

7ഞാൻ നിന്നോട് ക്ഷമിക്കുന്നത് എങ്ങനെ? 2 നിന്‍റെ മക്കൾ എന്നെ ഉപേക്ഷിച്ച്, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; 1 ഞാൻ അവരെ പോഷിപ്പിച്ച സമയത്തുതന്നെ 2 അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു. 1

8തിന്നുകൊഴുത്ത കുതിരകളെപ്പോലെ അവർ മദിച്ചുനടന്ന്, 2 ഓരോരുത്തൻ തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ നോക്കി ചിനയ്ക്കുന്നു. 1

9ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? 2 ഇങ്ങനെയുള്ള ജനങ്ങളോട് ഞാൻ പകരം ചെയ്യാതിരിക്കുമോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

10“അതിന്‍റെ മുന്തിരി തോട്ടങ്ങളിന്മേല്‍ + 5:10 തോട്ടങ്ങളിന്മേല്‍ മതിലുകളിന്മേൽകയറി നശിപ്പിക്കുവിൻ; 2 എങ്കിലും മുടിച്ചുകളയരുത്; 1 അതിന്‍റെ കൊമ്പുകളെ നീക്കിക്കളയുവിൻ; 2 അവ യഹോവയ്ക്കുള്ളവയല്ലല്ലോ. 1

11യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും 2 എന്നോട് മഹാദ്രോഹം ചെയ്തിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

12അവർ യഹോവയെ നിഷേധിച്ചു പറഞ്ഞത്: 1 “അത് അവനല്ല; നമുക്കു ദോഷം വരുകയില്ല; 2 നാം വാളോ ക്ഷാമമോ കാണുകയുമില്ല.” 1

13പ്രവാചകന്മാർ കാറ്റായിത്തീരും; അവർക്ക് അരുളപ്പാടില്ല; 2 അവർക്ക് അങ്ങനെ തന്നെ സംഭവിക്കട്ടെ.” 1

14അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ട്, 1 ഇതാ, ഞാൻ നിന്‍റെ വായിൽ എന്‍റെ വചനങ്ങളെ തീയും, 2 ഈ ജനത്തെ വിറകും ആക്കും; അവർ അതിന് ഇരയായിത്തീരും.” 1

15“യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു: 1 അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; 2 അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 1

16അവരുടെ ആവനാഴി തുറന്ന ശവക്കുഴി; 2 അവർ എല്ലാവരും വീരന്മാരത്രേ. 1

17നിന്‍റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ട നിന്‍റെ വിളവും ആഹാരവും അവർ ഭക്ഷിച്ചുതീർക്കും; 2 അവർ നിന്‍റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; 1 അവർ നിന്‍റെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തിന്നും; 2 നീ ആശ്രയിക്കുന്ന നിന്‍റെ ഉറപ്പുള്ള പട്ടണങ്ങളെ 2 അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.

18എന്നാൽ ആ നാളിലും ഞാൻ നിങ്ങളെ മുടിച്ചുകളയുകയില്ല” എന്നു യഹോവയുടെ അരുളപ്പാടു.

19“നമ്മുടെ ദൈവമായ യഹോവ ഇപ്രകാരമെല്ലാം നമ്മളോടു ചെയ്യുവാൻ സംഗതി എന്ത്” എന്നു ചോദിക്കുമ്പോൾ നീ അവരോട്: “നിങ്ങളുടെ ജനങ്ങള്‍ + 5:19 നിങ്ങളുടെ ജനങ്ങള്‍ നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങൾക്ക് സ്വന്തമല്ലാത്ത ദേശത്ത് നിങ്ങൾ അന്യജാതിക്കാരെ സേവിക്കേണ്ടിവരും” എന്നു ഉത്തരം പറയേണം. 1 മുന്നറിയിപ്പ് 1

20നിങ്ങൾ യാക്കോബ് ഗൃഹത്തിൽ പ്രസ്താവിച്ച് 2 യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടത്: 1

21“കണ്ണുണ്ടായിട്ടും കാണാതെയും 2 ചെവി ഉണ്ടായിട്ടും കേൾക്കാതെയും ഇരിക്കുന്ന 2 മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതുകേൾക്കുവിൻ! 1

22നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? 2 എന്‍റെ സന്നിധിയിൽ വിറയ്ക്കുകയില്ലയോ” 1 എന്നു യഹോവയുടെ അരുളപ്പാടു; 2 ഞാൻ കടലിന് കവിഞ്ഞുകൂടാത്തവണ്ണം നിത്യപ്രമാണമായി 2 മണൽ അതിരാക്കി വച്ചിരിക്കുന്നു; 1 തിരകൾ അലച്ചാലും ഒന്നും സംഭവിക്കുകയില്ല; 2 എത്രതന്നെ ഇരച്ചാലും അതിനെ മറികടക്കുകയില്ല. 1

23ഈ ജനത്തിന് ശാഠ്യവും മത്സരവും ഉള്ള ഒരു ഹൃദയം ഉണ്ട്; 2 അവർ ശാഠ്യത്തോടെ പോയിരിക്കുന്നു. 1

24“മുന്മഴയും പിന്മഴയും നമുക്ക് അതത് സമയത്തു തരുകയും 2 കൊയ്ത്തിനുള്ള കാലം നിയമിച്ചുതരുകയും ചെയ്യുന്ന 1 നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക” 2 എന്നു അവർ ഹൃദയത്തിൽ പറയുന്നതുമില്ല. 1

25“ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ തന്നെ ആകുന്നു കാരണം; 2 നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. 1

26എന്‍റെ ജനത്തിന്‍റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; 2 അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; 2 അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു. 1

27കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ 2 അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; 2 അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. 1

28അവർ പുഷ്ടിവച്ചു മിനുത്തിരിക്കുന്നു; 2 ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; 1 അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; 2 ദരിദ്രന്മാർക്ക് ന്യായപാലനം ചെയ്യുന്നതുമില്ല. 1

29ഇവ നിമിത്തം ഞാൻ സന്ദർശിക്കാതെ ഇരിക്കുമോ? 2 ഇങ്ങനെയുള്ള ജനതയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

30“വിസ്മയകരവും ഭയങ്കരവുമായുള്ളത് 2 ദേശത്തു സംഭവിക്കുന്നു. 1

31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു 2 പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; 1 എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; 2 എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”

← Jeremiah 4Read In The App, Free →Jeremiah 6 →

Study Jeremiah 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152