Jeremiah · ബൈബിൾ (മലയാളം)

Jeremiah 49

1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യിസ്രായേലിനു പുത്രന്മാരില്ലയോ? 2 അവന് അവകാശി ഇല്ലയോ? 1 പിന്നെ മല്ക്കോം + 49:1 മല്ക്കോം അവരുടെ രാജാവ്‌ വിഗ്രഹത്തെ ആരാധിക്കുന്നവര്‍ ഗാദിനെ കൈവശമാക്കി, 2 അവന്‍റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്? 1

2അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ 2 യുദ്ധത്തിന്‍റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു” 2 എന്നു യഹോവയുടെ അരുളപ്പാട്. 1 “അന്നു അത് ശൂന്യമായി കല്ക്കുന്നാകും; 2 അതിന്‍റെ പുത്രീനഗരങ്ങളും തീ പിടിച്ച് വെന്തുപോകും; 1 യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

3“ഹെശ്ബോനേ, വിലപിക്കുക; 2 ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; 1 രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; 2 രട്ടുടുത്തുകൊള്ളുവിൻ; 1 വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! 1 മല്ക്കോമും അവന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരും 2 എല്ലാം പ്രവാസത്തിലേക്കു പോകും. 1

4‘ആര്‍ എനിക്കെതിരെ വരും?’ എന്നു പറഞ്ഞ് 2 തന്‍റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, 1 താഴ്വരകളിൽ നീ പ്രശംസിക്കുന്നത് എന്തിന്? 2 നിന്‍റെ താഴ്വരകൾ ഒഴുകിപ്പോകുന്നു. 1

5ഇതാ നിന്‍റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാട്. 1 “നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ വഴിക്ക് ചിതറിപ്പോകും; 2 ചിതറിപ്പോയവരെ കൂട്ടിച്ചേർക്കുവാൻ ആരും ഉണ്ടാകുകയില്ല.

6എന്നാൽ പിന്നീട് ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും” എന്നു യഹോവയുടെ അരുളപ്പാട്. 1 ഏദോമിനെക്കുറിച്ചുള്ള അരുളപ്പാട്

7ഏദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “തേമാനിൽ ഇനി ജ്ഞാനമില്ലയോ? 2 വിവേകികൾക്ക് ആലോചന നശിച്ചുപോയോ? 2 അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ? 1

8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; 2 പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; 1 ഞാൻ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദർശനകാലം തന്നെ, 2 അവന്‍റെമേൽ വരുത്തും. 1

9മുന്തിരിപ്പഴം പറിക്കുന്നവർ നിന്‍റെ അടുക്കൽ വന്നാൽ 2 കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? 1 രാത്രിയിൽ കള്ളന്മാർ വന്നാൽ 2 അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്? 1

10എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി 2 അവന്‍റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; 1 അവനു ഒളിക്കാൻ കഴിയുകയില്ല; 2 അവന്‍റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; 2 അവനും ഇല്ലാതെ ആയിരിക്കുന്നു. 1

11നിന്‍റെ അനാഥന്മാരെ ഉപേക്ഷിക്കുക; 2 ഞാൻ അവരെ ജീവനോടെ രക്ഷിക്കും; 2 നിന്‍റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.”

12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കുവാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകുകയില്ല; നീയും കുടിക്കേണ്ടിവരും.

13ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 1

14“‘നിങ്ങൾ ഒരുമിച്ചുകൂടി അതിന്‍റെ നേരെ ചെല്ലുവിൻ; 2 യുദ്ധത്തിനായി എഴുന്നേല്ക്കുവിൻ!’ 1 എന്നു വിളിച്ചുപറയുവാൻ ഒരു ദൂതനെ ജനതകളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു” 2 എന്ന വർത്തമാനം ഞാൻ യഹോവയിൽനിന്നു കേട്ടു. 1

15ഞാൻ നിന്നെ ജനതകളുടെ ഇടയിൽ ചെറിയവനും 2 മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും. 1

16പാറപ്പിളർപ്പുകളിൽ വസിച്ച് കുന്നുകളുടെ ഉയരങ്ങൾ കീഴടക്കുന്നവനേ, 2 നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; 1 നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽ വച്ചാലും 2 അവിടെനിന്ന് ഞാൻ നിന്നെ താഴെ ഇറക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.

17ഏദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും.

18സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

19യോർദ്ദാന്‍റെ വൻകാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചിൽപ്പുറങ്ങളിലേക്ക് കയറിവരുന്നു; ഞാൻ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന് നിയമിക്കും; എനിക്ക് സമനായവൻ ആര്‍? എന്നെ കുറ്റം ചുമത്തുന്നവൻ ആര്‍? എന്‍റെ മുമ്പാകെ നില്ക്കുവാൻ കഴിയുന്ന ഇടയൻ ആര്‍?

20അതുകൊണ്ട് യഹോവ ഏദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേൾക്കുവിൻ: ആട്ടിൻകൂട്ടത്തിൽ ചെറിയവരെ അവർ ഇഴച്ചുകൊണ്ടുപോകും; അവിടുന്ന് അവരുടെ മേച്ചിൽപ്പുറങ്ങളെ അവരോടുകൂടി ശൂന്യമാക്കും.

21അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ശബ്ദം ചെങ്കടലിൽ കേൾക്കുന്നു!

22അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രയുടെമേൽ ചിറകു വിരിക്കും; അന്നാളിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.” 1 ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാട്

23ദമാസ്കോസിനെക്കുറിച്ചുള്ള അരുളപ്പാടു. 1 ഹമാത്തും അർപ്പാദും ദുർവാർത്ത കേട്ടതുകൊണ്ട് ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; 2 അടങ്ങാത്ത കടൽപോലെ അവരുടെ മനസ്സ് ഇളകിയിരിക്കുന്നു; 2 അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല. 1

24ദമാസ്കോസ് ക്ഷീണിച്ച് ഓടിപ്പോകുവാൻ ഭാവിക്കുന്നു; 2 നടുക്കം അതിന് പിടിച്ചിരിക്കുന്നു; 1 നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ 2 അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു. 1

25കീർത്തിയുള്ള പട്ടണം, എന്‍റെ ആനന്ദനഗരം, 2 ഉപേക്ഷിക്കാതെ ഇരിക്കുന്നതെങ്ങനെ? 1

26അതുകൊണ്ട് അതിലെ യൗവനക്കാർ അതിന്‍റെ വീഥികളിൽ വീഴുകയും 2 സകലയോദ്ധാക്കളും അന്നു നശിച്ചുപോകുകയും ചെയ്യും” 2 എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 1

27ഞാൻ ദമാസ്കോസിൻ്റെ മതിലുകൾക്ക് തീവക്കും; 2 അത് ബെൻ-ഹദദിന്‍റെ അരമനകൾ ദഹിപ്പിച്ചുകളയും.” 1 കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാട്

28ബാബേൽരാജാവായ നെബൂഖദ്നേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കുദേശക്കാരെ നശിപ്പിച്ചുകളയുവിൻ. 1

29അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; 2 അവരുടെ തിരശ്ശീലകളും സകല ഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; 2 ‘സർവ്വത്രഭീതി’ എന്നു അവർ അവരോട് വിളിച്ചുപറയും. 1

30ഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; 2 അതിദൂരത്തു ചെന്നു കുഴിയിൽ വസിച്ചുകൊള്ളുവിൻ” 2 എന്നു യഹോവയുടെ അരുളപ്പാട്; 1 “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് 2 ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു. 1

31വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും 2 സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ 1 ജനതയുടെ അടുക്കൽ പുറപ്പെട്ടുചെല്ലുവിൻ” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

32“അവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; 2 തലയുടെ അരികു വടിച്ചവരെ ഞാൻ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയുകയും 1 നാലു വശത്തുനിന്നും അവർക്ക് ആപത്തു വരുത്തുകയും ചെയ്യും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

33“ഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; 2 ആരും അവിടെ വസിക്കുകയില്ല; 2 ഒരു മനുഷ്യനും അവിടെ നിവസിക്കുകയുമില്ല.” 1 ഏലാമിനെക്കുറിച്ചുള്ള അരുളപ്പാട്

34യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാടു എന്തെന്നാൽ:

35“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.

36ആകാശത്തിന്‍റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിൻ്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.

37ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്ക് അനർത്ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിന്നാലെ വാൾ അയച്ച് അവരെ നശിപ്പിച്ചുകളയും.

38ഞാൻ എന്‍റെ സിംഹാസനം ഏലാമിൽ സ്ഥാപിച്ച്, അവിടെനിന്ന് രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്.

39എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്‍റെ പ്രവാസം മാറ്റും” എന്നു യഹോവയുടെ അരുളപ്പാടു.

← Jeremiah 48Read In The App, Free →Jeremiah 50 →

Study Jeremiah 49

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152