Jeremiah · ബൈബിൾ (മലയാളം)

Jeremiah 20

1എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്‍റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ

2പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു.

3പിറ്റെന്നാൾ പശ്ഹൂർ + 20:3 പശ്ഹൂർ വിടുതല്‍ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ് + 20:3 മിസ്സാബീബ് സർവ്വത്രഭീതി എന്നത്രേ പേര് വിളിച്ചിരിക്കുന്നത്.”

4യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്‍റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്‍റെ കണ്ണ് അത് കാണും; എല്ലാ യെഹൂദായെയും ഞാൻ ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും.

5ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്തു ബാബേലിലേക്കു കൊണ്ടുപോകും.

6എന്നാൽ പശ്ഹൂരേ, നീയും നിന്‍റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.” 1 യിരെമ്യാവിൻ്റെ പരാതി 1

7യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; 2 അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; 1 ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; 2 എല്ലാവരും എന്നെ പരിഹസിക്കുന്നു. 1

8സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് 2 സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; 1 അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ 2 നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. 1

9‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, 2 അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ 1 അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് 2 എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; 2 ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 1

10“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; 2 കുറ്റം ബോധിപ്പിക്കുവിൻ; 1 ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; 2 നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം 1 പക്ഷേ അവനെ വശത്താക്കാം” എന്നു 1 എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ 2 എന്‍റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു. 1

11എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; 2 അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; 1 അവർ ജയിക്കുകയില്ല; 2 അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; 2 ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. 1

12നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും 2 കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, 1 അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; 2 എന്‍റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 1

13യഹോവയ്ക്കു പാട്ടുപാടുവിൻ! 2 യഹോവയെ സ്തുതിക്കുവിൻ! 1 അവിടുന്ന് ദരിദ്രന്‍റെ പ്രാണനെ 2 ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. 1

14ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; 2 എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 1

15‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’ 2 എന്നു എന്‍റെ അപ്പനോട് അറിയിച്ച് 2 അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 1

16എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും, 2 അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, 1

17ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് 2 അവൻ, അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ 1 പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; 2 രാവിലെ അവൻ നിലവിളിയും 2 ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ. 1

18കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം 2 ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന് 2 ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?”

← Jeremiah 19Read In The App, Free →Jeremiah 21 →

Study Jeremiah 20

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152