Jeremiah · ബൈബിൾ (മലയാളം)

Jeremiah 51

1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ലേവി കമായിക്കെതിരായും + 51:1 ലേവി കമായിക്കെതിരായും കല്‍ദയ രാജ്യത്തിന്‍റെ രഹസ്യ നാമം എന്‍റെ എതിരാളികൾക്കെതിരായും 2 ഒരു നശിപ്പിക്കുന്ന ആത്മാവ് + 51:1 നശിപ്പിക്കുന്ന ആത്മാവ് കൊടുങ്കാറ്റു പോലെ സംഹാരകൻ്റെ മനസ്സ് ഉണർത്തും. 1

2പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; 2 അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; 2 അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും. 1

3വില്ലാളി വില്ലു കുലക്കാതിരിക്കട്ടെ; 2 അവൻ കവചം ധരിച്ച് നിവർന്നു നിൽക്കാതിരിക്കട്ടെ; 1 അതിലെ യൗവനക്കാരെ ആദരിക്കാതെ 2 സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ. 1

4അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും 2 അതിന്‍റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും. 1

5യിസ്രായേലിന്‍റെയും യെഹൂദായുടെയും ദേശങ്ങൾ 2 യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു 1 എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവരുടെ ദൈവം 2 അവരെ കൈവെടിഞ്ഞിട്ടില്ല. 1

6ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ 2 അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; 1 നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; 2 ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; 1 അതിന്‍റെ പ്രവൃത്തിക്കു തക്കവിധം 2 അവിടുന്ന് അതിനോട് പകരം ചെയ്യും; 1

7ബാബേൽ യഹോവയുടെ കയ്യിൽ 2 സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; 1 ജനതകൾ അതിലെ വീഞ്ഞു കുടിച്ചിട്ട് 2 അവർക്ക് ഭ്രാന്തു പിടിച്ചു. 1

8പെട്ടെന്ന് ബാബേൽ വീണു തകർന്നുപോയി; 2 അതിനെക്കുറിച്ച് വിലപിക്കുവിൻ; 1 അതിന്‍റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; 2 ഒരുപക്ഷേ അതിന് സൗഖ്യം വരും. 1

9ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു 2 എങ്കിലും സൗഖ്യം വന്നില്ല; 1 അതിനെ ഉപേക്ഷിച്ചുകളയുവിൻ; 2 നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; 1 അതിന്‍റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി 2 ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 1

10യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; 2 വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ 2 സീയോനിൽ പ്രസ്താവിക്കുക. 1

11അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; 2 പരിച നേരെയാക്കുവിൻ + 51:11 പരിച നേരെയാക്കുവിൻ പരിച ധരിക്കുവിൻ; 1 യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; 2 ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം 1 അവന്‍റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരം, 2 തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ. 1

12ബാബേലിന്‍റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; 2 കാവൽ ശക്തിപ്പെടുത്തുവിൻ; 1 കാവല്ക്കാരെ നിർത്തുവിൻ; 2 പതിയിരിപ്പുകാരെ ഒരുക്കുവിൻ; 1 യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് 2 നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു. 1

13വലിയ വെള്ളങ്ങൾക്കരികിൽ വസിക്കുന്നവളും 2 വളരെ നിക്ഷേപങ്ങൾ ഉള്ളവളുമേ, 2 നിന്‍റെ അവസാനം, നിന്നെ ഛേദിച്ചുകളയുവാനുള്ള അവധി തന്നെ, വന്നിരിക്കുന്നു. 1

14“ഞാൻ നിശ്ചയമായി വെട്ടുക്കിളികളെപ്പോലെ മനുഷ്യരെക്കൊണ്ട് നിന്നെ നിറയ്ക്കും; 2 അവർ നിന്‍റെ നേരെ ആർപ്പിടും” 2 എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു. 1

15അവിടുന്ന് തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; 2 തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു; 2 തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു. 1

16അവിടുന്ന് തന്‍റെ നാദം കേൾപ്പിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 അവിടുന്ന് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് നീരാവി ഉയരുമാറാക്കുന്നു; 1 മഴയ്ക്കായി മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റുകളെ പുറപ്പെടുവിക്കുന്നു. 1

17ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. 2 തട്ടാന്മാർ എല്ലാവരും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; 2 അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. 1

18അവയിൽ ശ്വാസവും ഇല്ല. 2 അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 സന്ദർശനകാലത്ത് അവ നശിച്ചുപോകും. 1

19യാക്കോബിന്‍റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; 2 അവിടുന്ന് സർവ്വത്തെയും നിർമ്മിച്ചവൻ; 1 യിസ്രായേൽ അവന്‍റെ അവകാശഗോത്രം; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം. 1

20നീ എന്‍റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; 2 ഞാൻ നിന്നെക്കൊണ്ട് ജനതകളെ തകർക്കുകയും 2 നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1

21നിന്നെക്കൊണ്ട് ഞാൻ കുതിരയെയും അതിന്‍റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും; 2 നിന്നെക്കൊണ്ട് ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും; 1

22നിന്നെക്കൊണ്ട് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; 2 നിന്നെക്കൊണ്ട് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; 2 നിന്നെക്കൊണ്ട് ഞാൻ യുവാവിനെയും യുവതിയെയും തകർക്കും. 1

23നിന്നെക്കൊണ്ട് ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; 2 നിന്നെക്കൊണ്ട് ഞാൻ കൃഷിക്കാരനെയും അവന്‍റെ കാളകളെയും തകർക്കും; 2 നിന്നെക്കൊണ്ട് ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും. 1 ബാബേലിനുള്ള ശിക്ഷ

24നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകലദോഷത്തിനും തക്കവണ്ണം പകരംവീട്ടും” എന്നു യഹോവയുടെ അരുളപ്പാട്. 1

25“സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവ്വതമേ, 2 ഞാൻ നിനക്കു വിരോധമായിരിക്കുന്നു; 1 ഞാൻ നിന്‍റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് 2 ഉരുട്ടി കത്തിയെരിയുന്ന പർവ്വതം ആക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

26“നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ 2 ഒരു കല്ലും എടുക്കാത്തവിധം നീ നിത്യശൂന്യമായി ഭവിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1

28മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും 2 സകല സ്ഥാനാപതിമാരും അവന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട 2 സകലദേശക്കാരുമായ ജനതകളെ അതിന് വിരോധമായി ഒരുക്കുവിൻ; 1

29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, 2 ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ 2 നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു. 1

30ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; 2 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; 1 അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; 2 അതിലെ വീടുകൾക്ക് തീ വച്ചുകളഞ്ഞു; 2 അതിന്‍റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു. 1

31പട്ടണം നാലുവശവും പിടിക്കപ്പെട്ടുപോയി, 2 കടവുകൾ ശത്രുവിനധീനമായി; 1 കളങ്ങൾ തീ പിടിച്ച് ദഹിച്ചിരിക്കുന്നു; 2 യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു 2 എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന് 1

32ഓട്ടക്കാരൻ ഓട്ടക്കാരനെതിരെയും 2 ദൂതൻ ദൂതനെതിരെയും ഓടുന്നു. 1

33യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; 2 ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്‍റെ കൊയ്ത്തുകാലം വരും.” 1

34“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; 2 അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; 1 മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, 2 എന്‍റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; 2 അവൻ എന്നെ തള്ളിക്കളഞ്ഞു. 1

35“ഞാൻ സഹിച്ച സാഹസവും ദേഹപീഡയും 2 ബാബേലിന്മേൽ വരട്ടെ” എന്നു സീയോൻനിവാസി പറയും; 1 “എന്‍റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” 2 എന്നു യെരൂശലേം പറയും. 1

36അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഇതാ, ഞാൻ നിന്‍റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരംചെയ്യും; 2 അതിന്‍റെ കടൽ ഞാൻ വറ്റിച്ച്, അതിന്‍റെ ഉറവുകൾ ഉണക്കിക്കളയും. 1

37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, 2 കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും 2 പരിഹാസത്തിനും വിഷയവുമായിത്തീരും. 1

38അവർ എല്ലാവരും ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; 2 അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും. 1

39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ 2 ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; 1 അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

40“ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും 2 മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും 2 കൊലക്കളത്തിലേക്ക് ഇറക്കിക്കൊണ്ടുവരും. 1

41ശേശക്ക് പിടിക്കപ്പെട്ടത് എങ്ങനെ? 2 സർവ്വഭൂമിയുടെയും പ്രശംസയായിരുന്നത് പിടിച്ചടക്കപ്പെട്ടത് എങ്ങനെ? 1 ജനതകളുടെ ഇടയിൽ ബാബേൽ ഒരു ഭീതിവിഷയമായിത്തീർന്നത് എങ്ങനെ? 1

42ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; 2 അതിന്‍റെ തിരകളുടെ പെരുപ്പംകൊണ്ട് അത് മൂടിയിരിക്കുന്നു. 1

43അതിന്‍റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, 2 ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു. 1

44ഞാൻ ബാബേലിൽവച്ച് ബേലിനെ സന്ദർശിച്ച്, 2 അവൻ വിഴുങ്ങിയതിനെ അവന്‍റെ വായിൽനിന്നു പുറത്തിറക്കും; 1 ജനതകൾ ഇനി അവന്‍റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; 2 ബാബേലിന്‍റെ മതിൽ വീണുപോകും. 1

45എന്‍റെ ജനമേ, അതിന്‍റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; 2 യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് 2 നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ. 1

46ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും 2 ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും 1 സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും 2 അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും 1 നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; 2 നിങ്ങൾ ഭയപ്പെടുകയും അരുത്. 1

47അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; 2 അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; 2 അതിലെ നിഹതന്മാർ എല്ലാവരും അതിന്‍റെ നടുവിൽ വീഴും. 1

48ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം 2 ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; 1 വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

49യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; 2 ബാബേലിനോടുകൂടി സർവ്വദേശവും തന്നെ. 1

50വാളിന് ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിൻ; 2 ദൂരത്തുനിന്ന് യഹോവയെ ഓർക്കുവിൻ; 2 യെരൂശലേം നിങ്ങൾക്ക് ഓർമ്മ വരട്ടെ! 1

51ഞങ്ങൾ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; 2 അന്യന്മാർ യഹോവയുടെ ആലയത്തിന്‍റെ 1 വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കുകയാൽ ലജ്ജ 2 ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു. 1

52“അതുകൊണ്ട് ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും” 2 എന്നു യഹോവയുടെ അരുളപ്പാടു; 2 “അന്നു ദേശത്തെല്ലായിടവും മുറിവേറ്റവർ കിടന്നു ഞരങ്ങും. 1

53ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, 2 ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

54ബാബേലിൽനിന്ന് നിലവിളിയും 2 കല്ദയദേശത്തുനിന്ന് മഹാനാശവും കേൾക്കുന്നു. 1

55യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; 2 അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; 2 അവരുടെ ആരവത്തിൻ്റെ മുഴക്കം കേൾക്കുന്നു. 1

56അതിന്‍റെ നേരെ, ബാബേലിന്‍റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; 2 അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; 1 അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; 2 യഹോവ പ്രതികാരത്തിന്‍റെ ദൈവമാകുന്നു; 2 അവിടുന്ന് പകരം ചെയ്യും. 1

57ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും 2 ദേശാധിപതിമാരെയും സ്ഥാനാപതികളെയും 1 വീരന്മാരെയും ലഹരി പിടിപ്പിക്കും; 2 അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേലിന്‍റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; 1 അതിന്‍റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; 2 അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, 1 ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, 2 അവർ ക്ഷീണിച്ചുപോകുകയും ചെയ്യും.” 1 യിരെമ്യാവിൻ്റെ സന്ദേശം

59യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ, മഹസേയാവിൻ്റെ മകനായ നേര്യാവിൻ്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്ക് പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവിനോട് കല്പിച്ച വചനം -

60ബാബേലിനു വരുവാനിരിക്കുന്ന അനർത്ഥമെല്ലാം, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി -

61യിരെമ്യാവ് സെരായാവിനോടു പറഞ്ഞത്: “നീ ബാബേലിൽ എത്തുമ്പോൾ ഈ വചനങ്ങൾ എല്ലാം നോക്കി വായിച്ചശേഷം:

62“യഹോവേ, ഈ സ്ഥലത്ത് മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അത് ശാശ്വതശൂന്യമായിരിക്കത്തക്കവിധം അങ്ങ് അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ” എന്നു പറയേണം.

63പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്മേൽ ഒരു കല്ല് കെട്ടി ഫ്രാത്തിൻ്റെ നടുവിലേക്ക് എറിഞ്ഞ്,

64“ഇങ്ങനെ ബാബേൽ മുങ്ങിപ്പോകും; ഞാൻ അതിന് വരുത്തുന്ന അനർത്ഥത്തിൽനിന്ന് അത് പൊങ്ങിവരുകയില്ല; അവർ ക്ഷയിച്ചുപോകും” എന്നു പറയേണം.” ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങൾ.

← Jeremiah 50Read In The App, Free →Jeremiah 52 →

Study Jeremiah 51

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152