Jeremiah · ബൈബിൾ (മലയാളം)

Jeremiah 8

1“ആ കാലത്ത് അവർ യെഹൂദാ രാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേം നിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്,

2അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്നു യഹോവയുടെ അരുളപ്പാടു.

3“ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 1 പാപവും അതിന്‍റെ ശിക്ഷയും

4“നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ? 2 ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ? 1

5യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും 2 വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്? 1

6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; 2 “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് 1 ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; 2 കുതിര യുദ്ധത്തിനായി പായുന്നതുപോലെ 2 ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു. 1

7ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1

8“ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” 2 എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? 1 ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ 2 അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 1

9ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; 2 അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; 2 അവരിൽ എന്ത് ജ്ഞാനമാണുള്ളത്? 1

10അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും 2 അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; 1 അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1

11സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ് 2 അവർ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു 2 ലഘുവായി ചികിത്സിക്കുന്നു. 1

12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; 2 അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; 1 അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; 2 അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1

13“ഞാൻ അവരെ കൂട്ടിവരുത്തും + 8:13 കൂട്ടിവരുത്തും സംഹരിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; 2 അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; 1 ഇലയും വാടിപ്പോകും; 2 അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.” 1

14“നാം അനങ്ങാതിരിക്കുന്നതെന്ത്? 2 കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക; 1 നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് 2 നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം + 8:14 നഞ്ചുവെള്ളം വിഷദ്രാവകം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു. 1

15നാം സമാധാനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഒരു നന്മയും വന്നില്ല; 1 രോഗശമനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, ഭീതിമാത്രം!” 1

16അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം 2 ദാനിൽനിന്നു കേൾക്കുന്നു; 1 അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു 2 ദേശമെല്ലാം വിറയ്ക്കുന്നു; 1 അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും 2 നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 1

17“ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും 2 നിങ്ങളുടെ ഇടയിൽ അയയ്ക്കും; 1 അവ നിങ്ങളെ കടിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1 യിരെമ്യാവിൻ്റെ ദുഃഖം 1

18“അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; 2 എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു. 1

19കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: 2 “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? 1 അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്നു നിലവിളിക്കുന്നു. 1 അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും 2 അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?” 1

20കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; 2 നാമോ രക്ഷിക്കപ്പെട്ടതുമില്ല. 1

21എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവ് നിമിത്തം 2 ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; 2 സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 1

22ഗിലെയാദിൽ ഔഷധം ഇല്ലയോ? 2 അവിടെ വൈദ്യൻ ഇല്ലയോ? 1 എന്‍റെ ജനത്തിൻ പുത്രിക്ക് 2 രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?”

← Jeremiah 7Read In The App, Free →Jeremiah 9 →

Study Jeremiah 8

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152