Jeremiah · ബൈബിൾ (മലയാളം)

Jeremiah 47

1ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്. 1

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; 1 അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും 2 പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; 1 അപ്പോൾ മനുഷ്യർ നിലവിളിക്കും; 2 ദേശനിവാസികൾ സകലരും വിലപിക്കും. 1

3അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും 2 അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം 2 ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല. 1

4ഫെലിസ്ത്യരെ എല്ലാം നശിപ്പിക്കുവാനും 2 സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന 1 സകലസഹായികളെയും ഛേദിച്ചുകളയുവാനുമുള്ള 2 ദിവസം വരുന്നതുകൊണ്ടു തന്നെ; 1 കഫ്തോർകടല്പുറത്ത് ശേഷിപ്പുള്ള 2 ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും. 1

5ഗസ്സയ്ക്ക് കഷണ്ടി ബാധിച്ചിരിക്കുന്നു; 2 അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോൻ നശിച്ചുപോയി; 2 എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും? 1

6“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? 2 നിന്‍റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക. 1

7അസ്കലോനും സമുദ്രതീരത്തിനും വിരോധമായി 2 യഹോവ കല്പന കൊടുത്തിരിക്കുമ്പോൾ, 1 അടങ്ങിയിരിക്കുവാൻ അതിന് എങ്ങനെ കഴിയും? 2 അവിടേക്ക് അവിടുന്ന് അതിനെ നിയോഗിച്ചുവല്ലോ.”

← Jeremiah 46Read In The App, Free →Jeremiah 48 →

Study Jeremiah 47

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152