Jeremiah · ബൈബിൾ (മലയാളം)

Jeremiah 6

1“ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ; 2 തെക്കോവയിൽ കാഹളം ഊതുവിൻ; 1 ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ; 2 വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു. 1

2സുന്ദരിയും സുഖഭോഗിനിയുമായ 2 സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും. 1

3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും; 2 അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും; 2 അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.” 1

4“അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ; 2 ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! 1 അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ; 2 നിഴൽ നീണ്ടുവരുന്നു. 1

5എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് 2 അതിന്‍റെ അരമനകളെ നശിപ്പിക്കുക!” 1

6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: 2 “വൃക്ഷങ്ങൾ മുറിക്കുവിൻ! 1 യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ! 2 സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ; 2 അതിന്‍റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു. 1

7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ 2 അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; 1 സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; 2 എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു. 1

8യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും 2 ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും 2 ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക.” 1

9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും; 1 മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ 2 വീണ്ടും വള്ളികളിലേക്കു നീട്ടുക. 1

10അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു? 2 കാതുകൾ അടഞ്ഞു പോകയാൽ + 6:10 കാതുകൾ അടഞ്ഞു പോകയാൽ കാതുകള്‍ക്ക് പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല; 1 യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു; 2 അവർക്ക് അതിൽ ഇഷ്ടമില്ല. 1

11ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; 2 അത് അടക്കിവച്ച് ഞാൻ തളർന്നുപോയി; 1 ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും 2 യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും; 2 ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും. 1

12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും 2 എല്ലാം അന്യന്മാർക്ക് ആയിപ്പോകും; 1 ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1

14സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്, 2 എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു. 1

15മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; 2 അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല; 1 അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; 2 ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ; 1 പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ; 2 എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.” 1 അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു. 1

17ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി: 2 “കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു; 1 എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു. 1

18“അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; 2 സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക.” 1

19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ 2 എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്, 1 ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി 2 അനർത്ഥം അവരുടെ മേൽ വരുത്തും.” 1

20“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്? 2 നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല; 2 നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.” 1

21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും; 1 പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; 2 അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.” 1

22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും. 1

23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു; 2 അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ; 1 അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; 2 സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി 2 ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.” 1

24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; 2 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. 1

25നിങ്ങൾ വയലിലേക്കു ചെല്ലരുത്; 1 വഴിയിൽ നടക്കുകയുമരുത്; 1 അവിടെ ശത്രുവിന്‍റെ വാൾ നിമിത്തം 2 ചുറ്റും ഭയം ഉണ്ട്.” 1

26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക; 2 ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും. 1

27“നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന് 2 ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും 2 മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു. 1

28അവരെല്ലാവരും മഹാമത്സരികൾ, 2 നുണപറഞ്ഞു നടക്കുന്നവർ; 1 അവർ ചെമ്പും ഇരിമ്പും തന്നെ; 2 അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു. 1

29ഉല ഉഗ്രമായി ഊതുന്നു; 2 തീയിൽനിന്നു വരുന്നത് ഈയമത്രേ; 1 ഊതിക്കഴിക്കുന്ന പണി വെറുതെ; 2 ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ. 1

30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് 2 അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

← Jeremiah 5Read In The App, Free →Jeremiah 7 →

Study Jeremiah 6

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152