Jeremiah · ബൈബിൾ (മലയാളം)

Jeremiah 4

1“യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ 2 എന്‍റെ അടുക്കലേക്ക് മടങ്ങി വന്നുകൊള്ളുക” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 നിന്‍റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്‍റെ മുമ്പിൽ നിന്നു നീക്കിക്കളയുമെങ്കിൽ 2 നീ അലഞ്ഞു നടക്കേണ്ടിവരുകയില്ല. 1

2‘യഹോവയാണ’ എന്നു നീ പരമാർത്ഥമായും 2 ന്യായമായും നീതിയായും സത്യം ചെയ്യുമെങ്കിൽ, 1 ജനതകൾ അവിടുത്തെ നാമത്തിൽ അവരെത്തന്നെ അനുഗ്രഹിക്കുകയും 2 അവിടുത്തെ നാമത്തിൽ പുകഴുകയും ചെയ്യും.” 1

3യെഹൂദാപുരുഷന്മാരോടും യെരൂശലേമ്യരോടും 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങൾ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ, 2 തരിശുനിലം ഉഴുവിൻ.” 1

4“യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയുള്ളോരേ, 2 നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം 1 എന്‍റെ കോപം തീപോലെ ജ്വലിച്ച്, 2 ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് 1 നിങ്ങളെത്തന്നെ യഹോവയ്ക്കായി സമര്‍പ്പിപ്പിന്‍, 2 നിങ്ങളുടെ ഹൃദയത്തിന്‍റെ കാഠിന്യം നീക്കിക്കളയുവിൻ. 1 വടക്കുനിന്ന് അനർത്ഥവും വലിയ നാശവും 1

5യെഹൂദായിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, 2 ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; 1 കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്ക് പോകാം’ 2 എന്നു ഉറക്കെ വിളിച്ചുപറയുവിൻ. 1

6സീയോനു കൊടി ഉയർത്തുവിൻ; 2 നില്‍ക്കാതെ ഓടിപ്പോകുവിൻ; 1 ഞാൻ വടക്കുനിന്ന് അനർത്ഥവും 2 വലിയ നാശവും വരുത്തും. 1

7സിംഹം പള്ളക്കാട്ടിൽ നിന്ന് പുറത്തുവന്നിരിക്കുന്നു; 2 ജനതകളുടെ സംഹാരകൻ ഇതാ, 1 നിന്‍റെ ദേശത്തെ ശൂന്യമാക്കുവാൻ 2 തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; 1 അവൻ നിന്‍റെ പട്ടണങ്ങളെ 2 നിവാസികൾ ഇല്ലാത്തവണ്ണം നശിപ്പിക്കും. 1

8ഇതു നിമിത്തം രട്ടുടുക്കുവിൻ; 2 വിലപിച്ചു മുറയിടുവിൻ; 1 യഹോവയുടെ ഉഗ്രകോപം 2 നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.

9അന്നാളിൽ രാജാവിന്‍റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചും പോകും” എന്നു യഹോവയുടെ അരുളപ്പാടു.

10അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കുമ്പോൾ ‘നിങ്ങൾക്ക് സമാധാനം’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ” എന്നു പറഞ്ഞു.

11ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽ നിന്ന് ഒരു ഉഷ്ണക്കാറ്റ് പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരെ പ്രവഹിക്കും.

12ഇതിലും ശക്തമായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും.” 1

13“ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; 2 അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; 1 അവന്‍റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; 2 ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’ 1

14യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് 2 നിന്‍റെ ഹൃദയത്തിന്‍റെ ദുഷ്ടത കഴുകിക്കളയുക; 1 നിന്‍റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം 2 നിന്‍റെ ഉള്ളിൽ ഇരിക്കും. 1

15ദാന്‍ പട്ടണത്തില്‍ നിന്ന് ഉറക്കെ ഘോഷിക്കുന്നു; 2 എഫ്രയീംമലയിൽനിന്ന് അനർത്ഥം പ്രസിദ്ധമാക്കുന്നു. 1

16ജനതകളോടു പ്രസ്താവിക്കുവിൻ; 2 ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് 1 യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ 2 എന്നു യെരൂശലേമിനോട് അറിയിക്കുവിൻ. 1

17അവൾ എന്നോട് മത്സരിച്ചിരിക്കുകകൊണ്ട് 2 അവർ വയലിലെ കാവല്ക്കാരെപ്പോലെ 1 അവളുടെ നേരെ വന്ന് ചുറ്റിവളഞ്ഞിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1

18“നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടാകുന്നു 2 ഇവ നിനക്കു വന്നത്; 1 ഇത്ര കൈപ്പായിരിക്കുവാനും നിന്‍റെ ഹൃദയത്തിനു തട്ടുവാനും 2 കാരണം നിന്‍റെ ദുഷ്ടത തന്നെ.” 1 യിരെമ്യാവിൻ്റെ ദുഃഖം 1

19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1

20നാശത്തിന്മേൽ നാശം വിളിച്ചു പറയുന്നു; 2 ദേശമൊക്കെയും പെട്ടെന്ന് ശൂന്യമായി 1 എന്‍റെ കൂടാരങ്ങളും നിമിഷങ്ങൾക്കകം 2 എന്‍റെ തിരശ്ശീലകളും കവർച്ചയായിപ്പോയി. 1

21എത്രത്തോളം ഞാൻ യുദ്ധത്തിന്‍റെ കൊടി കണ്ടു 2 കാഹളധ്വനി കേൾക്കേണ്ടിവരും? 1

22“എന്‍റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; 2 അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; 1 ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; 2 നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ.” 1

23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1

24ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; 2 കുന്നുകൾ എല്ലാം ആടിക്കൊണ്ടിരുന്നു. 1

25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; 2 ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു. 1

26ഞാൻ നോക്കി ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; 2 അതിലെ പട്ടണങ്ങളെല്ലാം യഹോവയാൽ 2 അവിടുത്തെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.

27യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളയുകയില്ല. 1

28ഇതു നിമിത്തം ഭൂമി വിലപിക്കും; 2 മീതെ ആകാശം കറുത്തുപോകും; 1 ഞാൻ നിർണ്ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; 2 ഞാൻ അനുതപിക്കുകയില്ല, പിൻമാറുകയുമില്ല. 1

29കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി 2 സകല നഗരവാസികളും ഓടിപ്പോകുന്നു; 1 അവർ പള്ളക്കാടുകളിൽ ചെന്നു പാറകളിന്മേൽ കയറുന്നു; 2 സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; 2 ആരും അവിടെ പാർക്കുന്നതുമില്ല. 1

30“ഇങ്ങനെ ശൂന്യമായിപ്പോകുമ്പോൾ നീ എന്ത് ചെയ്യും? 2 നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും 1 നിന്‍റെ കണ്ണിൽ മഷി എഴുതിയാലും 2 വ്യർത്ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; 1 നിന്‍റെ ജാരന്മാർ നിന്നെ നിരസിച്ച് 2 നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. 1

31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”

← Jeremiah 3Read In The App, Free →Jeremiah 5 →

Study Jeremiah 4

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152