Jeremiah 46
1ജനതകളെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്.
2മിസ്രയീമിനെക്കുറിച്ചുള്ളത്: യെഹൂദാ രാജാവായ യോശീയാവിന്‍റെ മകനായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ ഫ്രാത്ത് നദീതീരത്തെ കർക്കെമീശിൽ വച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചുകളഞ്ഞ ഫറവോൻ-നെഖോ എന്ന മിസ്രയീം രാജാവിന്‍റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ. 1
3“പരിചയും പലകയും ഒരുക്കി 2 യുദ്ധത്തിന് അടുത്തുകൊള്ളുവിൻ! 1
4കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! 2 പടത്തൊപ്പിയുമായി അണിനിരക്കുവിൻ; 1 കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ. 1
5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? 1 അവരുടെ വീരന്മാർ വെട്ടേറ്റ് 2 തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! 2 സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്. 1
6“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ; 2 വീരൻ രക്ഷപെടാതിരിക്കട്ടെ; 2 വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും. 1
7നീലനദിപോലെ പൊങ്ങുകയും 2 നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ? 1
8മിസ്രയീം നീലനദിപോലെ പൊങ്ങുകയും 2 അതിന്‍റെ വെള്ളം നദികൾപോലെ അലറിപ്പായുകയും 1 ‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും 2 അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു. 1
9കുതിരകളേ, കുതിച്ചു ചാടുവിൻ; 2 രഥങ്ങളേ, ഇരച്ചുകയറുവിൻ! 1 വീരന്മാർ പുറപ്പെടട്ടെ; 2 പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും 2 വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ. 1
10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; 1 വാൾ വേണ്ടുവോളം തിന്നുകയും 2 അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും; 1 വടക്ക് ഫ്രാത്ത് നദീതീരത്ത് 2 സൈന്യങ്ങളുടെ യഹോവയായ കർത്താവിന് 2 ഒരു ഹനനയാഗമുണ്ടല്ലോ. 1
11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; 2 നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു; 2 നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല. 1
12ജനതകൾ നിന്‍റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; 2 നിന്‍റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; 1 വീരൻ വീരനോട് ഏറ്റുമുട്ടി 2 രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!” 1 നെബൂഖദ്നേസരിന്‍റെ വരവ്
13ബാബേൽരാജാവായ നെബൂഖദ്നേസർ മിസ്രയീമിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്. 1
14“മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി, 2 നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ! 1 ‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്നു പറയുവിൻ! 2 വാൾ നിന്‍റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ. 1
15നിന്‍റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? 2 യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1
16അവൻ പലരെയും ഇടറി വീഴുമാറാക്കി; 2 ഒരുത്തൻ മറ്റൊരുത്തന്‍റെ മീതെ വീണു; 1 “എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽനിന്ന് ഒഴിഞ്ഞ് 1 നാം സ്വജനത്തിന്‍റെ അടുക്കലേക്കും 2 ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്നു അവർ പറയും. 1
17മിസ്രയീം രാജാവായ ഫറവോന്: ‘വിനാശം’ എന്നും 2 ‘സമയം തെറ്റി വരുന്നവൻ’ എന്നും പേർ പറയുവിൻ! 1
18എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും 2 കടലിനരികിലുള്ള കർമ്മേൽപോലെയും 1 നിശ്ചയമായിട്ട് അവൻ വരും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1
19മിസ്രയീമിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക; 2 നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും. 1
20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; 2 എന്നാൽ വടക്കുനിന്ന് ഈച്ചപോലെ നാശം അതിന്മേൽ വരുന്നു. 1
21അതിന്‍റെ കൂലിപ്പടയാളികൾ അതിന്‍റെ മദ്ധ്യത്തിൽ 2 കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; 1 അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; 2 അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1
22അതിന്‍റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; 2 അവർ സൈന്യത്തോടുകൂടി നടന്ന്, 1 മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി 2 അതിന്‍റെ നേരെ വരും. 1
23അതിന്‍റെ കാട് തിങ്ങിയതായിരുന്നാലും 2 അവർ അതിനെ വെട്ടിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു; 1 “അവർ വെട്ടുക്കിളികളെക്കാൾ അധികം; 2 അവർക്ക് സംഖ്യയുമില്ല. 1
24മിസ്രയീംപുത്രി ലജ്ജിച്ചുപോകും; 2 അവൾ വടക്കെ ജനതയുടെ കയ്യിൽ ഏല്പിക്കപ്പെടും.
25ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്‍റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
26ഞാൻ അവരെ, അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവന്‍റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്‍റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്നു യഹോവയുടെ അരുളപ്പാട്. 1 യഹോവ സ്വന്തജനത്തെ രക്ഷിക്കും 1
27എന്നാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്; 2 യിസ്രായേലേ, നീ ഭ്രമിക്കരുത്; 1 ഞാൻ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ 2 അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; 1 യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും; 2 ആരും അവനെ ഭയപ്പെടുത്തുകയുമില്ല. 1
28എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്; 2 ഞാൻ നിന്നോടുകൂടെ ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്. 1 “നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ 2 ആ സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും; 1 എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല; 2 ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; 2 നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”