Jeremiah 2
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2“നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, 2 നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും 2 വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു. 1
3യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും 2 അവിടുത്തെ വിളവിൻ്റെ ആദ്യഫലവും ആകുന്നു; 1 അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; 2 അവർക്ക് ദോഷം വന്നുഭവിക്കും” 2 എന്നായിരുന്നു യഹോവയുടെ അരുളപ്പാടു.
4യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്ളുവിൻ.
5യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ വിട്ടകന്ന് 2 മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം 2 അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്? 1
6‘ഞങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച്, 2 പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ 1 വരൾച്ചയും കൂരിരുളും ഉള്ള ദേശങ്ങൾ 2 മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ 1 മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന 2 യഹോവ എവിടെ’ എന്നു അവർ ചോദിച്ചില്ല. 1
7ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്‍റെ ഫലവും 2 ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; 1 എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്‍റെ ദേശത്തെ അശുദ്ധമാക്കി 2 എന്‍റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു. 1
8‘യഹോവ എവിടെ’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല; 2 ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; 1 ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: 2 പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്, 2 പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു. 1
9അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; 2 നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
10“നിങ്ങൾ കിത്തീയരുടെ + 2:10 കിത്തീയരുടെ സൈപ്രസിന്‍റെപടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; 2 കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, 2 ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ. 1
11ഒരു ജാതി തന്‍റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? 2 അവ ദേവന്മാരല്ലതാനും; 1 എന്നാൽ എന്‍റെ ജനം തന്‍റെ മഹത്വമായവനെ 2 പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു. 1
12ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
13“എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: 2 അവർ ജീവജലത്തിൻ്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, 2 വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു. 1
14യിസ്രായേൽ ഒരു ദാസനോ? 2 വീട്ടിൽ പിറന്ന ഒരു അടിമയോ? 2 അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്? 1
15ബാലസിംഹങ്ങൾ അവന്‍റെനേരെ അലറി നാദം കേൾപ്പിച്ച് 2 അവന്‍റെ ദേശത്തെ ശൂന്യമാക്കി; 1 അവന്‍റെ പട്ടണങ്ങൾ വെന്തു 2 നിവാസികൾ ഇല്ലാതെയായിരിക്കുന്നു. 1
16നോഫ്യരും തഹ്പനേസ്യരും 2 നിന്‍റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു. 1
17നിന്‍റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ 2 അവിടുത്തെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്? 1
18ഇപ്പോൾ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്? 2 നൈല്‍ + 2:18 നൈല്‍ ശീഹോരിലെ നദിയിലെ വെള്ളം കുടിക്കുവാനോ? 1 അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? 2 ആ നദിയിലെ വെള്ളം കുടിക്കുവാനോ? 1
19നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും 2 നിന്‍റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; 1 അതുകൊണ്ട് നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും 2 എന്നെക്കുറിച്ചുള്ള ഭയം നിനക്കു ഇല്ലാതിരിക്കുന്നതും 1 എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” 2 എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1
20“പണ്ടുതന്നെ നീ നുകം തകർത്ത് നിന്‍റെ കയറു പൊട്ടിച്ചു: 2 ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; 1 ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ 2 എല്ലാം നീ വേശ്യയായി കിടന്നു. 1
21ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, 2 നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, 1 നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ 2 തൈയായിത്തീർന്നത് എങ്ങനെ? 1
22ധാരാളം കാരവും സോപ്പും കൊണ്ടു കഴുകിയാലും 2 നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു” 2 എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു. 1
23“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” 2 എന്നു നിനക്കു എങ്ങനെ പറയാം? 1 താഴ്വരയിലെ നിന്‍റെ നടപ്പ് വിചാരിക്കുക; 2 നീ ചെയ്തത് ഓർക്കുക; 1 വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന 2 പെണ്ണൊട്ടകമല്ലയോ നീ? 1
24നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; 2 അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? 1 ആരും അവളെ അന്വേഷിച്ചു തളരുകയില്ല; 2 ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും; 1
25ചെരിപ്പ് ഊരിപ്പോകാത്തവണ്ണം നിന്‍റെ കാലും, 2 വരണ്ടു പോകാത്തവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ളുക; 1 ”നീയോ “അത് വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; 2 അവരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞു. 1
26കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ 2 യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; 1 അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും 2 പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ. 1
27അവർ വൃക്ഷത്തോട്: “നീ എന്‍റെ അപ്പൻ” എന്നും 2 കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; 1 അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; 2 എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ” എന്നു പറയും. 1
28“നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാർ എവിടെ? 2 കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; 2 അയ്യോ യെഹൂദയേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ! 1
29നിങ്ങൾ എന്നോട് വാദിക്കുന്നത് എന്ത്? 2 നിങ്ങൾ എല്ലാവരും എന്നോട് ദ്രോഹം ചെയ്തിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
30“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; 2 അവർ ബുദ്ധി പഠിച്ചില്ല; 1 നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ 2 നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു. 1
31ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാടു കേൾക്കുവിൻ: 2 “ഞാൻ യിസ്രായേലിനു ഒരു മരുഭൂമി ആയിരുന്നുവോ? 1 അന്ധകാരപ്രദേശമായിരുന്നുവോ? 2 ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; 2 ഇനി നിന്‍റെ അടുക്കൽ വരുകയില്ല’ 2 എന്നു എന്‍റെ ജനം പറയുന്നത് എന്ത്? 1
32ഒരു കന്യകയ്ക്ക് തന്‍റെ ആഭരണങ്ങളും 2 ഒരു മണവാട്ടിക്ക് തന്‍റെ വിവാഹവസ്ത്രവും 1 മറക്കുവാൻ കഴിയുമോ? 2 എന്നാൽ എന്‍റെ ജനം എണ്ണമറ്റ ദിനങ്ങളായി 2 എന്നെ മറന്നിരിക്കുന്നു. 1
33പ്രേമം അന്വേഷിക്കേണ്ടതിന് 2 നീ നിന്‍റെ വഴി എത്ര ഭംഗിയാക്കുന്നു! 1 അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും 2 നിന്‍റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു. 1
34നിന്‍റെ ഉടുപ്പിൻ്റെ വിളുമ്പിലും 2 കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; 1 ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. 2 ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും.” 1
35നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; 2 അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്നു പറയുന്നു; 1 ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്നു നീ പറയുന്നതുകൊണ്ട് 2 ഞാൻ നിന്നോട് വ്യവഹരിക്കും. 1
36നിന്‍റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? 2 അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ 2 മിസ്രയീമിങ്കലും ലജ്ജിച്ചുപോകും. 1
37അവിടെനിന്ന് നീ തലയിൽ കൈ വച്ചുകൊണ്ട് 2 ഇറങ്ങിപ്പോരേണ്ടിവരും; 1 നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; 2 അവരെക്കൊണ്ട് നിനക്കു ഒരു പ്രയോജനവും ലഭിക്കുകയില്ല.”