Proverbs 1
1യിസ്രായേൽ രാജാവായിരുന്ന ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങൾ. 1 ആമുഖം 1
2ജ്ഞാനവും പ്രബോധനവും പ്രാപിക്കുവാനും 2 വിവേകവചനങ്ങളെ ഗ്രഹിക്കുവാനും 1
3പരിജ്ഞാനം, നീതി, ന്യായം, സത്യം 2 എന്നിവയ്ക്കായി പ്രബോധനം ലഭിക്കുവാനും 1
4അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും 2 ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും 1
5ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുവാനും, 2 ബുദ്ധിമാൻ സദുപദേശം സമ്പാദിക്കുവാനും 1
6സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും 2 ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും ഗ്രഹിക്കുവാനും അവ ഉപകരിക്കുന്നു. 1
7യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; 2 ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. 1 ജ്ഞാനം സമ്പാദിക്കുന്നതിനുള്ള ആഹ്വാനം 1
8മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 1
9അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും 2 നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും. 1
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ 2 അവർക്ക് വഴങ്ങരുത്. 1
11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; 2 നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 1
12പാതാളംപോലെ അവരെ ജീവനോടെയും 2 കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. 1
13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 2 നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. 1
14നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; 2 നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, 1
15മകനേ, നീ അവരുടെ വഴിക്ക് പോകരുത്; 2 നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. 1
16അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു; 2 രക്തം ചൊരിയിക്കുവാൻ അവർ ബദ്ധപ്പെടുന്നു. 1
17പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർത്ഥമല്ലയോ. 1
18അവർ സ്വന്ത രക്തത്തിനായി പതിയിരിക്കുന്നു; 2 സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു. 1
19ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; 2 അത് അവരുടെ ജീവനെ എടുത്തുകളയുന്നു. 1 ജ്ഞാനത്തിന്‍റെ ആഹ്വാനം 1
20ജ്ഞാനം വീഥിയിൽ ഘോഷിക്കുന്നു; 2 അവൾ വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു. 1
21അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്ന് വിളിക്കുന്നു; 2 നഗരകവാടങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്: 1
22“ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കുകയും 2 പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കുകയും 2 ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കുകയും ചെയ്യുന്നത് എത്രത്തോളം? 1
23എന്‍റെ ശാസനയ്ക്ക് തിരിഞ്ഞുകൊള്ളുവിൻ; 2 ഞാൻ എന്‍റെ മനസ്സ് നിങ്ങൾക്ക് പകർന്നുതരും; 2 എന്‍റെ വചനങ്ങൾ നിങ്ങളെ അറിയിക്കും. 1
24”ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും 2 ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും 1
25നിങ്ങൾ എന്‍റെ ആലോചന എല്ലാം ത്യജിച്ചുകളയുകയും 2 എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് 1
26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; 2 നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് ഭവിക്കുമ്പോൾ പരിഹസിക്കും. 1
27നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്ക് കൊടുങ്കാറ്റുപോലെയും 2 നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, 2 കഷ്ടവും സങ്കടവും നിങ്ങൾക്ക് വരുമ്പോൾ തന്നെ. 1
28”അപ്പോൾ അവർ എന്നെ വിളിക്കും; 2 ഞാൻ ഉത്തരം പറയുകയില്ല. 1 എന്നെ ജാഗ്രതയോടെ അന്വേഷിക്കും; 2 കണ്ടെത്തുകയുമില്ല. 1
29അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; 2 യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. 1
30അവർ എന്‍റെ ആലോചന അനുസരിക്കാതെ 2 എന്‍റെ ശാസന എല്ലാം നിരസിച്ച് കളഞ്ഞതുകൊണ്ട് 1
31അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കുകയും 2 അവരുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കുകയും ചെയ്യും. 1
32ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; 2 ഭോഷന്മാരുടെ അലസത അവരെ നശിപ്പിക്കും. 1
33എന്‍റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കുകയും 2 ദോഷഭയം കൂടാതെ സ്വൈരമായിരിക്കുകയും ചെയ്യും.”