Proverbs · ബൈബിൾ (മലയാളം)

Proverbs 30

1യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങൾ; 1 ഒരു അരുളപ്പാടു; ആ പുരുഷൻ പ്രസ്താവിച്ചത്: 2 “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, 2 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു + 30:1 ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു ഇതിന്‍റെ എബ്രായ പദം “ഊക്കാല്‍” എന്നാണ്. 1

2ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; 2 മാനുഷീകബുദ്ധി എനിക്കില്ല; 1

3ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; 2 പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല. 1

4സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരുകയും ചെയ്തവൻ ആര്‍? 2 കാറ്റിനെ തന്‍റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആര്‍? 1 വെള്ളത്തെ വസ്ത്രത്തിൽ കെട്ടിയവൻ ആര്‍? 2 ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആര്‍? 1 അവന്‍റെ പേരെന്ത്? 2 അവന്‍റെ മകന്‍റെ പേരെന്ത്? 2 നിനക്കറിയാമോ? 1

5ദൈവത്തിന്‍റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; 2 തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ. 1

6അവിടുത്തെ വചനങ്ങളോട് നീ ഒന്നും കൂട്ടരുത്; 2 അവിടുന്ന് നിന്നെ വിസ്തരിച്ചിട്ട് നീ കള്ളനാകുവാൻ ഇടവരരുത്. 1

7രണ്ടു കാര്യം ഞാൻ അങ്ങേയോട് അപേക്ഷിക്കുന്നു; 2 ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; 1

8വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; 2 ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ 2 നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. 1

9ഞാൻ തൃപ്തനായിത്തീർന്നിട്ട്: യഹോവ ആര്‍? എന്നു അങ്ങയെ നിഷേധിക്കുവാനും 2 ദരിദ്രനായിത്തീർന്നിട്ട് മോഷ്ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ ദുഷിക്കുവാനും സംഗതി വരരുതേ. 1

10ദാസനെക്കുറിച്ച് യജമാനനോട് ഏഷണി പറയരുത്; 2 അവൻ നിന്നെ ശപിക്കുവാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്. 1

11അപ്പനെ ശപിക്കുകയും 2 അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ! 1

12തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും 2 അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! 1

13അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു - 2 അവരുടെ കൺപോളകൾ എത്ര പൊങ്ങിയിരിക്കുന്നു - 1

14എളിയവരെ ഭൂമിയിൽനിന്നും 2 ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളയുവാൻ തക്കവണ്ണം 2 മുമ്പല്ലുകൾ വാളായും അണപ്പല്ലുകൾ കത്തിയായും ഇരിക്കുന്ന ഒരു തലമുറ! 1

15കന്നട്ടയ്ക്കു: ‘തരിക, തരിക’ എന്ന രണ്ടു പുത്രിമാർ ഉണ്ട്; 2 ഒരിക്കലും തൃപ്തിവരാത്തത് മൂന്നുണ്ട്; 2 ‘മതി’ എന്നു പറയാത്തത് നാലുണ്ട്: 1

16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും 2 വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും 2 ‘മതി’ എന്നു പറയാത്ത തീയും തന്നെ. 1

17അപ്പനെ പരിഹസിക്കുകയും 2 അമ്മയെ അനുസരിക്കാതിരിക്കുകയും ചെയ്യുന്ന കണ്ണിനെ 1 തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കുകയും 2 കഴുകന്‍ കുഞ്ഞുങ്ങൾ തിന്നുകയും ചെയ്യും. 1

18എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; 2 എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: 1

19ആകാശത്ത് കഴുകന്‍റെ വഴിയും 2 പാറമേൽ സർപ്പത്തിന്‍റെ വഴിയും 1 സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും 2 കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ. 1

20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: 2 അവൾ തിന്നു വായ് തുടച്ചിട്ട്, 2 ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. 1

21മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; 2 നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: 1

22ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും 2 ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും 1

23വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും 2 ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. 1

24ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും 2 അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: 1

25ഉറുമ്പ് ബലഹീനജാതി എങ്കിലും 2 അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. 1

26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും 2 അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. 1

27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും 2 അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. 1

28പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും + 30:28 പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും തന്‍റെ സ്വന്തം കൈകൊണ്ട് വല നെയ്യുന്ന ചിലന്തിയെ കൈകൊണ്ട് പിടിക്കാം എങ്കിലും 2 അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. 1

29ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; 2 ചന്തമായി നടക്കുന്നത് നാലുണ്ട്: 1

30മൃഗങ്ങളിൽ ശക്തിയേറിയതും 2 ഒന്നിനും വഴിമാറാത്തതുമായ സിംഹവും 1

31ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും + 30:31 പൂവന്‍കോഴിയും യുദ്ധകുതിരയും കോലാട്ടുകൊറ്റനും 2 സൈന്യസമേതനായ രാജാവും തന്നെ. 1

32നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ 2 ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ 2 കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക. 1

33പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; 2 മൂക്കു ഞെക്കിയാൽ ചോര വരും; 2 കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

← Proverbs 29Read In The App, Free →Proverbs 31 →

Study Proverbs 30

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031