Proverbs · ബൈബിൾ (മലയാളം)

Proverbs 27

1നാളെയെച്ചൊല്ലി പ്രശംസിക്കരുത്; 2 ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ. 1

2നിന്‍റെ വായല്ല മറ്റൊരുത്തൻ, 2 നിന്‍റെ അധരമല്ല വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ. 1

3കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; 2 ഒരു ഭോഷന്‍റെ നീരസം ഇവ രണ്ടിലും ഘനമേറിയത്. 1

4ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; 2 ജാരശങ്കയുടെ മുമ്പിൽ ആർക്ക് നില്ക്കാം? 1

5മറഞ്ഞിരിക്കുന്ന സ്നേഹത്തിലും 2 തുറന്ന ശാസനയാണ് നല്ലത്. 1

6സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; 2 ശത്രുവിന്‍റെ ചുംബനങ്ങൾ കണക്കിലധികം. 1

7തിന്ന് തൃപ്തനായവൻ തേൻകട്ടയും ചവിട്ടിക്കളയുന്നു; 2 വിശപ്പുള്ളവന് കൈപ്പുള്ളതൊക്കെയും മധുരം. 1

8കൂടുവിട്ടലയുന്ന പക്ഷിയും 2 നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 1

9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 2 സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 1

10നിന്‍റെ സ്നേഹിതനെയും 2 അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; 1 നിന്‍റെ കഷ്ടകാലത്ത് സഹോദരന്‍റെ വീട്ടിൽ പോകുകയും അരുത്; 2 ദൂരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത്. 1

11മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഉത്തരം പറയേണ്ടതിന് 2 നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുക. 1

12വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; 2 അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു. 1

13അന്യനുവേണ്ടി ജാമ്യം നില്‍ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്ളുക; 2 പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോട് പണയം വാങ്ങുക. 1

14അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ 2 ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അത് ശാപമായി എണ്ണപ്പെടും. 1

15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും 2 കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. 1

16അവളെ നിയന്ത്രിക്കുവാൻ നോക്കുന്നവൻ കാറ്റിനെ നിയന്ത്രിക്കുവാൻ നോക്കുന്നു; 2 തന്‍റെ വലങ്കൈകൊണ്ട് എണ്ണ പിടിക്കുവാൻ പോകുന്നതുപോലെ. 1

17ഇരിമ്പ് ഇരിമ്പിന് മൂർച്ചകൂട്ടുന്നു; 2 മനുഷ്യൻ മനുഷ്യന് മൂർച്ചകൂട്ടുന്നു. 1

18അത്തികാക്കുന്നവൻ അതിന്‍റെ പഴം തിന്നും; 2 യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും. 1

19വെള്ളത്തിൽ മുഖത്തിന്‍റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; 2 മനുഷ്യൻ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു. 1

20പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തി വരുന്നില്ല; 2 മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല + 27:20 മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരിക്കലും തൃപ്തി വരുന്നില്ല മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തി വരുന്നില്ല. 1

21വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; 2 മനുഷ്യനോ അവന്‍റെ പ്രശംസ. 1

22ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും 2 അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല. 1

23നിന്‍റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; 2 നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവക്കുക. 1

24സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; 2 കിരീടം തലമുറതലമുറയോളം ഇരിക്കുമോ? 1

25പുല്ല് ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ല് മുളച്ചുവരുന്നു; 2 പർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു. 1

26കുഞ്ഞാടുകൾ നിനക്കു ഉടുപ്പിനും 2 കോലാടുകൾ നിലത്തിന്‍റെ വിലയ്ക്കും പ്രയോജനപ്പെടും. 1

27കോലാടുകളുടെ പാല് നിന്‍റെ ആഹാരത്തിനും 2 നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും 2 നിന്‍റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.

← Proverbs 26Read In The App, Free →Proverbs 28 →

Study Proverbs 27

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031