Proverbs 26
1വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ 2 ഭോഷന് ബഹുമാനം ചേർന്നതല്ല. 1
2പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ 2 കാരണംകൂടാതെ ശാപം ഫലിക്കുകയില്ല. 1
3കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, 2 മൂഢന്മാരുടെ മുതുകിനു വടി. 1
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് 2 അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്. 1
5മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് 2 അവന്‍റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക. 1
6മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ 2 സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. 1
7മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മുടന്തന്‍റെ കാൽ ഞാന്നു കിടക്കുന്നതുപോലെ. 1
8മൂഢന് ബഹുമാനം കൊടുക്കുന്നത് 2 കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. 1
9മൂഢന്മാരുടെ വായിലെ സദൃശവാക്യം 2 മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ. 1
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, 2 മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ. 1
11നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും 2 മൂഢൻ തന്‍റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ. 1
12തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? 2 അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. 1
13“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” 2 എന്നിങ്ങനെ മടിയൻ പറയുന്നു. 1
14കതക് വിജാഗിരിയിൽ എന്നപോലെ 2 മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു. 1
15മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; 2 വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. 1
16ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും 2 താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു. 1
17തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ 2 വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. 1
18കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1
19തീക്കൊള്ളികളും അമ്പുകളും 2 മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. 1
20വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും; 2 നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും. 1
21കരി കനലിനും വിറക് തീയ്ക്കും എന്നപോലെ 2 വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. 1
22ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; 2 അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 1
23ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം 2 വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. 1
24പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു; 2 ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. 1
25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; 2 അവന്‍റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്. 1
26അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും 2 അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. 1
27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; 2 കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും. 1
28ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; 2 മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.